Categories: latest news

ദുല്‍ഖറിന് ഇഷ്ടപ്പെട്ട അഞ്ച് സിനിമകള്‍ അറിയുമോ? ഒന്നാമത് വാപ്പച്ചിയുടെ ചിത്രം തന്നെ!

‘കുറുപ്പ്’ എന്ന സിനിമയിലൂടെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാറായി മാറിയ അഭിനേതാവാണ് മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ നിന്ന് അതിവേഗമാണ് ദുല്‍ഖര്‍ പുറത്തുകടന്നത്. തനിക്ക് മലയാളത്തില്‍ ഏറ്റവും പ്രിയപ്പെട്ട അഞ്ച് സിനിമകള്‍ വെളിപ്പെടുത്തുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍.

വാപ്പച്ചിയും മലയാളത്തിന്റെ മഹാനടനുമായ മമ്മൂട്ടിയുടെ സിനിമയാണ് ദുല്‍ഖറിന് ഏറ്റവും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാമത്. ലോഹിതദാസ്-സിബി മലയില്‍ കൂട്ടുകെട്ടില്‍ പിറന്ന തനിയാവര്‍ത്തനമാണ് ദുല്‍ഖറിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ. മമ്മൂട്ടി ബാലന്‍ മാഷ് എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ചിത്രമാണ് തനിയാവര്‍ത്തനം.

Dulquer Salmaan

പൊന്മുട്ടയിടുന്ന താറാവാണ് രണ്ടാമത്തെ സിനിമ. ശ്രീനിവാസനും ഉര്‍വശിയും ജയറാമും അഭിനയിച്ച ചിത്രം ഇപ്പോഴും മലയാളികള്‍ക്ക് പ്രിയപ്പെട്ട സിനിമയാണ്. ദുല്‍ഖറിന് പ്രിയപ്പെട്ട മൂന്നാമത്തെ സിനിമ മോഹന്‍ലാല്‍-പത്മരാജന്‍ കൂട്ടുകെട്ടില്‍ പിറന്ന നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ ആണ്.

നാലാമതും അഞ്ചാമതും മമ്മൂട്ടി ചിത്രങ്ങള്‍ തന്നെ ! മമ്മൂട്ടി അരയനായി തകര്‍ത്തഭിനയിച്ച അമരവും മെഗാസ്റ്റാറിന് മാസ് പരിവേഷം നല്‍കിയ സാമ്രാജ്യവുമാണ് ആ രണ്ട് സിനിമകള്‍.

അനില മൂര്‍ത്തി

Recent Posts

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

2 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

2 hours ago

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…

2 hours ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

2 hours ago

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…

2 hours ago