Mammootty and Dulquer Salmaan
‘കുറുപ്പ്’ എന്ന സിനിമയിലൂടെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാറായി മാറിയ അഭിനേതാവാണ് മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ നിന്ന് അതിവേഗമാണ് ദുല്‍ഖര്‍ പുറത്തുകടന്നത്. തനിക്ക് മലയാളത്തില്‍ ഏറ്റവും പ്രിയപ്പെട്ട അഞ്ച് സിനിമകള്‍ വെളിപ്പെടുത്തുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍.
വാപ്പച്ചിയും മലയാളത്തിന്റെ മഹാനടനുമായ മമ്മൂട്ടിയുടെ സിനിമയാണ് ദുല്‍ഖറിന് ഏറ്റവും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാമത്. ലോഹിതദാസ്-സിബി മലയില്‍ കൂട്ടുകെട്ടില്‍ പിറന്ന തനിയാവര്‍ത്തനമാണ് ദുല്‍ഖറിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ. മമ്മൂട്ടി ബാലന്‍ മാഷ് എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ചിത്രമാണ് തനിയാവര്‍ത്തനം.
Dulquer Salmaan
പൊന്മുട്ടയിടുന്ന താറാവാണ് രണ്ടാമത്തെ സിനിമ. ശ്രീനിവാസനും ഉര്‍വശിയും ജയറാമും അഭിനയിച്ച ചിത്രം ഇപ്പോഴും മലയാളികള്‍ക്ക് പ്രിയപ്പെട്ട സിനിമയാണ്. ദുല്‍ഖറിന് പ്രിയപ്പെട്ട മൂന്നാമത്തെ സിനിമ മോഹന്‍ലാല്‍-പത്മരാജന്‍ കൂട്ടുകെട്ടില്‍ പിറന്ന നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ ആണ്.
നാലാമതും അഞ്ചാമതും മമ്മൂട്ടി ചിത്രങ്ങള്‍ തന്നെ ! മമ്മൂട്ടി അരയനായി തകര്‍ത്തഭിനയിച്ച അമരവും മെഗാസ്റ്റാറിന് മാസ് പരിവേഷം നല്‍കിയ സാമ്രാജ്യവുമാണ് ആ രണ്ട് സിനിമകള്‍.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…