Categories: Gossips

ധനുഷും ശ്രുതിയും പ്രണയത്തില്‍ ! അന്ന് ഐശ്വര്യയുടെ പ്രതികരണം ഇങ്ങനെ

സൂപ്പര്‍താരം ധനുഷും സംവിധായികയും ഗായികയുമായ ഐശ്വര്യയും തമ്മിലുള്ള വിവാഹമോചന വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ വലിയ ചര്‍ച്ചാവിഷയം. വിവാഹമോചനത്തിന്റെ കാരണം ഇരുവരും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, താരങ്ങളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ട്. ധനുഷാണ് വിവാഹമോചനത്തിനു മുന്‍കൈ എടുത്തതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വര്‍ഷങ്ങള്‍ക്ക് മുന്‍പും ധനുഷും ഐശ്വര്യയും പിരിയാന്‍ പോകുകയാണെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. ആ സംഭവവും ഇന്ന് സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കുന്നു. 2011-2012 കാലത്തായിരുന്നു ധനുഷും ഐശ്വര്യയും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഇതിന് കാരണം ഐശ്വര്യയുടെ ബാല്യകാല സുഹൃത്തും കമല്‍ഹാസന്റെ മകളുമായ നടി ശ്രുതി ഹാസനും ധനുഷും തമ്മില്‍ അടുപ്പിലാണെന്ന റിപ്പോര്‍ട്ടുകളായിരുന്നു.

Aishwaryaa and Dhanush

ശ്രുതിയും ധനുഷും ‘ത്രീ’ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കെയായിരുന്നു ഇത്തരം ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങുന്നത്. ഐശ്വര്യ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ത്രീ’. ഐശ്വര്യയും ധനുഷും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തുവെന്നും ബന്ധം പിരിയാന്‍ പോവുകയാണെന്ന് വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ക്ക് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ ഗോസിപ്പ് കോളങ്ങള്‍ക്ക് കലക്കന്‍ മറുപടിയുമായി എത്തിയത് ഐശ്വര്യ തന്നെയാണ്.

തന്റെ സുഹൃത്തും ഭര്‍ത്താവും തമ്മില്‍ സൗഹൃദത്തില്‍ കവിഞ്ഞൊന്നുമില്ലെന്നായിരുന്നു ഐശ്വര്യ വ്യക്തമാക്കിയത്. പിന്നാലെ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു കൊണ്ട് ശ്രുതിയും രംഗത്ത് എത്തുകയായിരുന്നു. ധനുഷ് നല്ല സുഹൃത്താണെന്നും ആരെങ്കിലും വിവരക്കേട് പറയുന്നുവെന്ന് കരുതി ആ ബന്ധം നശിപ്പിക്കില്ലെന്നായിരുന്നു ശ്രുതിയുടെ നിലപാട്.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago