Connect with us

Screenima

Nitish and Wife

latest news

‘കാരണം പറയാന്‍ താല്‍പര്യമില്ല’; വിവാഹമോചനത്തെ കുറിച്ച് ‘ഞാന്‍ ഗന്ധര്‍വന്‍’ താരം നിതീഷ് ഭരദ്വാജ്

നടന്‍ നിതീഷ് ഭരദ്വാജ് വിവാഹ മോചിതനാകുന്നു. 12 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് നിതീഷും ഭാര്യ സ്മിതയും നിയമപരമായി വേര്‍പിരിയുന്നത്. വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെന്ന് നിതീഷ് പറഞ്ഞു.

2019 സെപ്റ്റംബറില്‍ മുംബൈയിലെ കുടുംബ കോടതിയില്‍ നിതീഷ് വിവാഹമോചന കേസ് ഫയല്‍ ചെയ്തിരുന്നു. എല്ലാ നിയമനടപടികളും ഇപ്പോഴാണ് പൂര്‍ത്തിയായതെന്ന് താരം പറഞ്ഞു.

Nitish Bharadwaj

Nitish Bharadwaj

വിവാഹമോചനം എന്നത് മരണത്തേക്കാള്‍ വേദനാജനകമായ കാര്യമാണെന്നും നിതീഷ് പറഞ്ഞു.

നിതീഷിന്റേയും സ്മിതയുടേയും രണ്ടാം വിവാഹമായിരുന്നു. ഇരുവര്‍ക്കും ഇരട്ട കുട്ടികളാണ് ഉള്ളത്. പദ്മരാജന്‍ സംവിധാനം ചെയ്ത ഞാന്‍ ഗന്ധര്‍വനിലെ അഭിനയമാണ് നിതീഷിനെ മലയാളികള്‍ക്ക് സുപരിചിതനാക്കിയത്.

Continue Reading
To Top