Mohanlal and Mammootty
കോവിഡ് മൂന്നാം തരംഗത്തെ തുടര്‍ന്ന് സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും സിനിമകളുടെ റിലീസ് നീട്ടുന്നു. മമ്മൂട്ടി-അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വ്വം, മോഹന്‍ലാല്‍-ബി.ഉണ്ണികൃഷ്ണന്‍ ചിത്രം ആറാട്ട് എന്നിവയുടെ റിലീസ് വൈകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. വീണ്ടും തിയറ്ററുകള്‍ അടയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ സൂപ്പര്‍താര ചിത്രങ്ങളുടെ റിലീസ് നീട്ടിവയ്ക്കാമെന്ന് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചു.
തിയറ്ററുകളില്‍ ആളുകളെത്തിയാല്‍ രോഗവ്യാപനം തീവ്രമാകാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച കോവിഡ് അവലോകനയോഗം ചേരും. ഈ യോഗത്തില്‍ തിയറ്ററുകള്‍ അടയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.
Cinema Theaters
ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ പരമാവധി നിയന്ത്രണങ്ങള്‍ പ്രാവര്‍ത്തികമാക്കും. വൈറസ് വ്യാപനം കൈവിട്ടതിനാല്‍ അടച്ചിട്ട മുറികളിലേയും എസി ഹാളുകളിലേയും പരിപാടികള്‍ നിരോധിക്കണമെന്ന് വിദഗ്ധര്‍ വിലയിരുത്തി. അതിനാല്‍, തത്കാലത്തേക്കെങ്കിലും സംസ്ഥാനത്തെ തിയറ്ററുകള്‍ അടച്ചിടുക എന്നത് സര്‍ക്കാര്‍ പരിഗണനയിലാണ്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…