
latest news
വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ബലാത്സംഗ കേസ്; അറസ്റ്റ് ഉടന്‍
Published on
പ്രമുഖ വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ്. കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
വിവാഹവാഗ്ദാനം നല്‍കി കൊച്ചിയിലെ രണ്ട് ഹോട്ടലുകളിലും ആലുവയിലെ ഫ്‌ളാറ്റിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവതി നേരിട്ട് പരാതി നല്‍കുകയായിരുന്നു. ശ്രീകാന്ത് വെട്ടിയാര്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ശ്രീകാന്തിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

Sreekanth Vettiyar
നേരത്തെ ഈ യുവതി ശ്രീകാന്തിനെതിരെ മീ ടു ആരോപണം ഉന്നയിച്ചിരുന്നു. ‘Women Against Sexual Harassment’ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് യുവതി ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്.
