Aishwaryaa and Dhanush
ധനുഷും ഐശ്വര്യ രജനികാന്തും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. തെന്നിന്ത്യന്‍ സിനിമാലോകം ആഘോഷമാക്കിയ വിവാഹമായിരുന്നു അത്. സിനിമയില്‍ നിന്ന് തുടങ്ങിയ സൗഹൃദമാണ് ഇരുവരേയും ജീവിതത്തില്‍ ഒന്നിച്ചത്. ഇപ്പോള്‍ ഇതാ 18 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയിരിക്കുന്നു.
2004 നവംബര്‍ 18 നാണ് ഇരുവരും വിവാഹിതരായത്. ആറ് മാസത്തെ പ്രണയത്തിനൊടുവില്‍ ധനുഷിന്റെ ജീവിതപങ്കാളിയായി ഐശ്വര്യ എത്തി. ധനുഷ് അക്കാലത്ത് ഇന്നത്തെ പോലെ വലിയ താരമായിട്ടില്ല. ധനുഷിന്റേതായി വിജയചിത്രങ്ങളൊന്നും ഇല്ലാത്ത സമയം.
Aishwaryaa and Dhanush
കരിയറിലെ വളരെ മോശം സമയത്താണ് ധനുഷിന്റെ ജീവിതത്തിലേക്ക് ഐശ്വര്യ കടന്നുവരുന്നത്. വിവാഹം കഴിഞ്ഞതോടെ ധനുഷിന്റെ ഗ്രാഫ് ഉയരുന്ന കാഴ്ചയാണ് കണ്ടത്. ഐശ്വര്യ ധനുഷിന്റെ രാശിയാണെന്ന് സിനിമാ മേഖലയിലുള്ളവര്‍ അടക്കംപറഞ്ഞു തുടങ്ങി.
‘ത്രീ’ എന്ന സിനിമ സംവിധാനം ചെയ്ത ഐശ്വര്യയും തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ധനുഷ് തന്നെയാണ് ‘ത്രീ’യില്‍ നായകനായി അഭിനയിച്ചത്. ഇപ്പോള്‍ തമിഴിലെ വിലയേറിയ താരങ്ങളില്‍ ഒരാളാണ് ധനുഷ്. അതിനിടയിലാണ് ഐശ്വര്യയുമായുള്ള ബന്ധം നിയമപരമായി വേര്‍പ്പെടുത്തുന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…