Categories: Gossips

ഐശ്വര്യയ്ക്ക് തന്നേക്കാള്‍ ഒരു വയസ്സ് കൂടുതല്‍, ആറ് മാസത്തെ പ്രണയത്തിനൊടുവില്‍ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനം; ധനുഷ്-ഐശ്വര്യ പ്രണയവും വിവാഹവും ഇങ്ങനെ

ധനുഷും ഐശ്വര്യ രജനികാന്തും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. തെന്നിന്ത്യന്‍ സിനിമാലോകം ആഘോഷമാക്കിയ വിവാഹമായിരുന്നു അത്. സിനിമയില്‍ നിന്ന് തുടങ്ങിയ സൗഹൃദമാണ് ഇരുവരേയും ജീവിതത്തില്‍ ഒന്നിച്ചത്. ഇപ്പോള്‍ ഇതാ 18 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയിരിക്കുന്നു.

2004 നവംബര്‍ 18 നാണ് ഇരുവരും വിവാഹിതരായത്. ആറ് മാസത്തെ പ്രണയത്തിനൊടുവില്‍ ധനുഷിന്റെ ജീവിതപങ്കാളിയായി ഐശ്വര്യ എത്തി. ധനുഷ് അക്കാലത്ത് ഇന്നത്തെ പോലെ വലിയ താരമായിട്ടില്ല. ധനുഷിന്റേതായി വിജയചിത്രങ്ങളൊന്നും ഇല്ലാത്ത സമയം.

Aishwaryaa and Dhanush

കരിയറിലെ വളരെ മോശം സമയത്താണ് ധനുഷിന്റെ ജീവിതത്തിലേക്ക് ഐശ്വര്യ കടന്നുവരുന്നത്. വിവാഹം കഴിഞ്ഞതോടെ ധനുഷിന്റെ ഗ്രാഫ് ഉയരുന്ന കാഴ്ചയാണ് കണ്ടത്. ഐശ്വര്യ ധനുഷിന്റെ രാശിയാണെന്ന് സിനിമാ മേഖലയിലുള്ളവര്‍ അടക്കംപറഞ്ഞു തുടങ്ങി.

‘ത്രീ’ എന്ന സിനിമ സംവിധാനം ചെയ്ത ഐശ്വര്യയും തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ധനുഷ് തന്നെയാണ് ‘ത്രീ’യില്‍ നായകനായി അഭിനയിച്ചത്. ഇപ്പോള്‍ തമിഴിലെ വിലയേറിയ താരങ്ങളില്‍ ഒരാളാണ് ധനുഷ്. അതിനിടയിലാണ് ഐശ്വര്യയുമായുള്ള ബന്ധം നിയമപരമായി വേര്‍പ്പെടുത്തുന്നത്.

 

അനില മൂര്‍ത്തി

Recent Posts

റാണയുമായി തൃഷ പത്തുവര്‍ഷത്തെ പ്രണയം അവസാനിപ്പിച്ചത് ഇങ്ങനെ

തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…

5 hours ago

ഇന്ന് സജീവമാണെങ്കിലും നാളെ ഉണ്ടാകണമെന്നില്ല; പ്രിയാ മണി പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…

5 hours ago

ത്രില്ലര്‍ സിനിമയുമായി വിനീത് ശ്രീനിവാസന്‍

ഗായകന്‍, നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ്…

5 hours ago

സ്‌റ്റൈലിഷ് ലുക്കുമായി അഭിരാമി

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി.…

9 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി കനിഹ

ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ് താരം…

10 hours ago

ബോള്‍ ലുക്കുമായി സ്വാസിക

ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ് താരം…

10 hours ago