
Gossips
18 വര്‍ഷം ഒന്നിച്ചുള്ള ജീവിതത്തിന് അവസാനം; ധനുഷും ഐശ്വര്യയും വിവാഹമോചിതരായി
18 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് തമിഴ് സൂപ്പര്‍താരം ധനുഷും ഭാര്യ ഐശ്വര്യ രജനീകാന്തും. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെയാണ് വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്. തമിഴ് മെഗാസ്റ്റാര്‍ രജനീകാന്തിന്റെ മൂത്ത മകളാണ് ഐശ്വര്യ.
‘സുഹൃത്തുക്കളായും ദമ്പതിമാരായും മാതാപിതാക്കളായും പരസ്പരം അഭ്യുദയകാംക്ഷികളായും 18 വര്‍ഷം ഒന്നിച്ചുജീവിച്ചു. ഈ യാത്രയില്‍ വളര്‍ച്ചയും മനസ്സിലാക്കലും ഇണക്കങ്ങളും പൊരുത്തപ്പെടലുകളും ഉണ്ടായിരുന്നു. ഞങ്ങളുടെ വഴികള്‍ പിരിയുന്ന സ്ഥലത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. ദമ്പതിമാര്‍ എന്ന നിലയില്‍ ഐശ്വര്യയും ഞാനും പിരിയുന്നതിനും സമയമെടുത്ത് വ്യക്തികളെന്ന നിലയില്‍ ഞങ്ങളെ നന്നായി മനസ്സിലാക്കാനും തീരുമാനിച്ചു,’ ധനുഷ് ട്വിറ്ററില്‍ കുറിച്ചു.

Aishwaryaa and Dhanush
തങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കാനും ഇത് കൈകാര്യം ചെയ്യാന്‍ ആവശ്യമായ സ്വകാര്യത തങ്ങള്‍ക്ക് നല്‍കണമെന്നും ധനുഷ് ട്വീറ്റില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതേ പോസ്റ്റാണ് ഐശ്വര്യയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
