Categories: latest news

ദയവ് ചെയ്ത് പി.സി.ജോര്‍ജ്ജിനെ ചാനല്‍ ചര്‍ച്ചകള്‍ക്ക് വിളിക്കരുത്; ശക്തമായി പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്

പി.സി.ജോര്‍ജ്ജിനെതിരെ ശക്തമായി പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്. പി.സി.ജോര്‍ജ്ജിനെ പോലെ ഉള്ള ആളുകളെ ചാനല്‍ ചര്‍ച്ചകള്‍ക്ക് വിളിക്കരുതെന്ന് പാര്‍വതി പറഞ്ഞു. നടിയെ ആക്രമിച്ച കേസ്, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ പീഡനക്കേസ് എന്നിവയുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചകളില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ പി.സി.ജോര്‍ജ് നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പാര്‍വതിയുടെ പ്രസ്താവന.

പി.സി.ജോര്‍ജ്ജിനെ പോലുള്ളവരുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ പീഡനങ്ങളെ അതിജീവിച്ച സ്ത്രീകളേയും അവര്‍ക്കൊപ്പം നില്‍ക്കുന്നവരേയും മാനസികമായി ടോര്‍ച്ചര്‍ ചെയ്യുന്നതാണെന്ന് പാര്‍വതി പറഞ്ഞു. പി.സി.ജോര്‍ജ്ജിനെ ചാനല്‍ ചര്‍ച്ചകളിലേക്ക് വിളിക്കേണ്ട ആവശ്യമില്ലെന്നും പാര്‍വതി പറഞ്ഞു.

Parvathy

നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു പി.സി.ജോര്‍ജ്ജിന്റേത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനേയും ജോര്‍ജ് പിന്തുണച്ചിരുന്നു.

അനില മൂര്‍ത്തി

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

6 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

6 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

7 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

13 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

13 hours ago