Dileep
നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയിലുള്ള നടന്‍ ദിലീപിന്റെ വീട്ടില്‍ റെയ്ഡ്. മുന്നറിയിപ്പില്ലാതെയാണ് ദിലീപിന്റെ വീട്ടിലേക്ക് പൊലീസ് എത്തിയത്. ദിലീപിന്റെ ആലുവയിലെ വീട്ടിലാണ് പൊലീസ് പരിശോധന. കേസില്‍ തെളവുകള്‍ തേടിയാണ് പൊലീസ് ദിലീപിന്റെ വീട്ടില്‍ എത്തിയത്.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈയിലുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു. ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയും പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ദിലീപിന്റെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്.
Dileep
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. പുനരന്വേഷണത്തിന്റെ ഭാഗമായാണ് വീണ്ടും ചോദ്യം ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ജയിലില്‍ കഴിയുന്ന ഒന്നാം പ്രതി പള്‍സര്‍ സുനിയേയും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. പള്‍സര്‍ സുനിക്കൊപ്പം ദിലീപിനെ ഇരുത്തി ചോദ്യം ചെയ്യാനും ആലോചനയുണ്ട്.
ദിലീപിനെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി അന്വേഷണസംഘം പ്രത്യേക ചോദ്യാവലി തയ്യാറാക്കുമെന്നാണ് റിപ്പോര്‍ട്ട്. ദിലീപിന്റെ പങ്കാളിയും നടിയുമായ കാവ്യ മാധവനെ ചോദ്യം ചെയ്യുന്ന കാര്യവും ആലോചനയിലുണ്ട്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളാണ് ദിലീപിന് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്.
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…
പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…
പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…
കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…
'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…