Categories: latest news

ദിലീപിന്റെ വീട്ടില്‍ റെയ്ഡ്; കുരുക്ക് മുറുക്കി അന്വേഷണസംഘം

നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയിലുള്ള നടന്‍ ദിലീപിന്റെ വീട്ടില്‍ റെയ്ഡ്. മുന്നറിയിപ്പില്ലാതെയാണ് ദിലീപിന്റെ വീട്ടിലേക്ക് പൊലീസ് എത്തിയത്. ദിലീപിന്റെ ആലുവയിലെ വീട്ടിലാണ് പൊലീസ് പരിശോധന. കേസില്‍ തെളവുകള്‍ തേടിയാണ് പൊലീസ് ദിലീപിന്റെ വീട്ടില്‍ എത്തിയത്.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈയിലുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു. ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയും പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ദിലീപിന്റെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്.

Dileep

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. പുനരന്വേഷണത്തിന്റെ ഭാഗമായാണ് വീണ്ടും ചോദ്യം ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ജയിലില്‍ കഴിയുന്ന ഒന്നാം പ്രതി പള്‍സര്‍ സുനിയേയും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. പള്‍സര്‍ സുനിക്കൊപ്പം ദിലീപിനെ ഇരുത്തി ചോദ്യം ചെയ്യാനും ആലോചനയുണ്ട്.

ദിലീപിനെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി അന്വേഷണസംഘം പ്രത്യേക ചോദ്യാവലി തയ്യാറാക്കുമെന്നാണ് റിപ്പോര്‍ട്ട്. ദിലീപിന്റെ പങ്കാളിയും നടിയുമായ കാവ്യ മാധവനെ ചോദ്യം ചെയ്യുന്ന കാര്യവും ആലോചനയിലുണ്ട്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളാണ് ദിലീപിന് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്.

 

 

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

4 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago