Categories: Gossips

റെയ്ഡിന് എത്തിയ ഉദ്യോഗസ്ഥര്‍ വീട്ടിലേക്ക് കടന്നത് മതില്‍ ചാടി കടന്ന്; ദിലീപിന്റെ ഫോണിലേക്ക് വിളിച്ചപ്പോള്‍ സ്വിച്ച്ഡ് ഓഫ്

നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് വിശദമായ പരിശോധന നടത്തി. ദിലീപിന്റെ ആലുവയിലെ വീട്ടിലാണ് റെയ്ഡ് നടന്നത്. ദിലീപിന്റെ സഹോദരി എത്തിയാണ് റെയ്ഡിന് വന്ന ഉദ്യോഗസ്ഥര്‍ക്ക് വാതില്‍ തുറന്നുകൊടുത്തത്.

ദിലീപിന്റെ സഹോദരന്‍ അനൂപും അഭിഭാഷകന്‍ ഫിലിപ് ടി വര്‍ഗീസും സ്ഥലത്തെത്തിയിരുന്നു. ദിലീപിന്റെ സഹോദരി എത്തും മുന്‍പ് ചില ഉദ്യോഗസ്ഥര്‍ ദിലീപിന്റെ വീടിന്റെ ഗേറ്റ് ചാടിക്കടന്നിരുന്നു. ആലുവയിലുള്ള ദിലീപിന്റെ പത്മസരോവരം വീട്ടില്‍ ക്രൈം ബ്രാഞ്ചിന്റെ 20 അംഗ സംഘമാണ് റെയ്ഡിന് എത്തിയത്.

Dileep

ദിലീപും ഭാര്യ കാവ്യ മാധവനും വീട്ടില്‍ ഉണ്ടായിരുന്നില്ല. ദിലീപിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്നാണ് ലഭിക്കുന്ന വിവരം. അനൂപെത്തിയ സാഹചര്യത്തില്‍ ദിലീപ് എവിടെയാണെന്നത് സംബന്ധിച്ച് അനൂപില്‍ നിന്നും വിവരം തേടി.

അന്വേഷണ ഉദ്യോഗസ്ഥരെത്തുന്നത് ദിലീപിന് നേരത്തെ അറിയാമായിരുന്നുവെന്ന തരത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ദിലീപിന് ഉന്നതരായ ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് നേരത്തെ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ റെയ്ഡ് വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്നും സംശയമുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago