നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് വിശദമായ പരിശോധന നടത്തി. ദിലീപിന്റെ ആലുവയിലെ വീട്ടിലാണ് റെയ്ഡ് നടന്നത്. ദിലീപിന്റെ സഹോദരി എത്തിയാണ് റെയ്ഡിന് വന്ന ഉദ്യോഗസ്ഥര്‍ക്ക് വാതില്‍ തുറന്നുകൊടുത്തത്.
ദിലീപിന്റെ സഹോദരന്‍ അനൂപും അഭിഭാഷകന്‍ ഫിലിപ് ടി വര്‍ഗീസും സ്ഥലത്തെത്തിയിരുന്നു. ദിലീപിന്റെ സഹോദരി എത്തും മുന്‍പ് ചില ഉദ്യോഗസ്ഥര്‍ ദിലീപിന്റെ വീടിന്റെ ഗേറ്റ് ചാടിക്കടന്നിരുന്നു. ആലുവയിലുള്ള ദിലീപിന്റെ പത്മസരോവരം വീട്ടില്‍ ക്രൈം ബ്രാഞ്ചിന്റെ 20 അംഗ സംഘമാണ് റെയ്ഡിന് എത്തിയത്.
ദിലീപും ഭാര്യ കാവ്യ മാധവനും വീട്ടില്‍ ഉണ്ടായിരുന്നില്ല. ദിലീപിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്നാണ് ലഭിക്കുന്ന വിവരം. അനൂപെത്തിയ സാഹചര്യത്തില്‍ ദിലീപ് എവിടെയാണെന്നത് സംബന്ധിച്ച് അനൂപില്‍ നിന്നും വിവരം തേടി.
അന്വേഷണ ഉദ്യോഗസ്ഥരെത്തുന്നത് ദിലീപിന് നേരത്തെ അറിയാമായിരുന്നുവെന്ന തരത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ദിലീപിന് ഉന്നതരായ ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് നേരത്തെ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ റെയ്ഡ് വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്നും സംശയമുണ്ട്.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്‍…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…
വിനായകന് നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…
നയന്‍താരയെ 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്നു വിശേഷിപ്പിച്ച നടി…