Connect with us

Screenima

Dileep

Gossips

റെയ്ഡിന് വന്ന ഉദ്യോഗസ്ഥര്‍ ഫോണ്‍ ചോദിച്ചു, തരില്ലെന്ന് ദിലീപ്; ഒടുവില്‍ ജനപ്രിയന് തിരിച്ചടി

ദിലീപിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണസംഘം റെയ്ഡ് നടത്തിയത് ഏഴ് മണിക്കൂര്‍. ഉച്ചയോടെ ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ രാത്രി ഏഴ് മണിയോടെ മടങ്ങി. ദിലീപിന്റെ പേഴ്‌സണല്‍ മൊബൈല്‍ ഫോണും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. ആദ്യം ഇത് നല്‍കാന്‍ ദിലീപ് തയ്യാറായില്ല. തുടര്‍ന്ന് അഭിഭാഷകയുടെ സാന്നിധ്യത്തില്‍ എഴുതി നല്‍കിയതിനു ശേഷമാണ് ദിലീപ് മൊബൈല്‍ കൈമാറിയത്. മൂന്നു മൊബൈല്‍ ഫോണുകള്‍, രണ്ട് ഐപാഡ്, ഒരു ഹാര്‍ഡ് ഡിസ്‌ക്ക്, ഒരു പെന്‍ഡ്രൈവ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പരിശോധന വിവരങ്ങള്‍ നാളെ കോടതിയെ അറിയിക്കും.

ദിലീപിന്റെ ആലുവയിലെ വീട്ടിലാണ് റെയ്ഡ് നടന്നത്. ദിലീപിന്റെ സഹോദരി എത്തിയാണ് റെയ്ഡിന് വന്ന ഉദ്യോഗസ്ഥര്‍ക്ക് വാതില്‍ തുറന്നുകൊടുത്തത്. ദിലീപിന്റെ സഹോദരന്‍ അനൂപും അഭിഭാഷകന്‍ ഫിലിപ് ടി വര്‍ഗീസും സ്ഥലത്തെത്തിയിരുന്നു. ദിലീപിന്റെ സഹോദരി എത്തും മുന്‍പ് ചില ഉദ്യോഗസ്ഥര്‍ ദിലീപിന്റെ വീടിന്റെ ഗേറ്റ് ചാടിക്കടന്നിരുന്നു. ആലുവയിലുള്ള ദിലീപിന്റെ പത്മസരോവരം വീട്ടില്‍ ക്രൈം ബ്രാഞ്ചിന്റെ 20 അംഗ സംഘമാണ് റെയ്ഡിന് എത്തിയത്.

Dileep

Dileep

ദിലീപും ഭാര്യ കാവ്യ മാധവനും വീട്ടില്‍ ഉണ്ടായിരുന്നില്ല. ദിലീപിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്നാണ് ലഭിക്കുന്ന വിവരം. അനൂപെത്തിയ സാഹചര്യത്തില്‍ ദിലീപ് എവിടെയാണെന്നത് സംബന്ധിച്ച് അനൂപില്‍ നിന്നും വിവരം തേടി.

അന്വേഷണ ഉദ്യോഗസ്ഥരെത്തുന്നത് ദിലീപിന് നേരത്തെ അറിയാമായിരുന്നുവെന്ന തരത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ദിലീപിന് ഉന്നതരായ ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് നേരത്തെ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ റെയ്ഡ് വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്നും സംശയമുണ്ട്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top