Ani, Manju Warrier and DIleep
ദിലീപ്-മഞ്ജു വാര്യര്‍ ജോഡി ശ്രദ്ധിക്കപ്പെടുന്നത് സല്ലാപം എന്ന സിനിമയിലൂടെയാണ്. ലോഹിതദാസിന്റെ രചനയില്‍ സുന്ദര്‍ദാസ് ആണ് സല്ലാപം സംവിധാനം ചെയ്തത്. സിനിമ വലിയ വിജയമായി. യഥാര്‍ഥത്തില്‍ മഞ്ജു വാര്യര്‍ ആയിരുന്നില്ല ഈ സിനിമയില്‍ നായികയാകേണ്ടിയിരുന്നത്. നടി ആനിയെയാണ് സല്ലാപത്തിലെ നായികയായി ആദ്യം പരിഗണിച്ചത്. ലോഹിതദാസിന്റെ ജീവിതപങ്കാളി സിന്ദുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സല്ലാപത്തിലേക്ക് ആദ്യം പരിഗണിച്ചത് ആനിയെയായിരുന്നു. കിരീടം ഉണ്ണിയാണ് ആനിയെ നിര്‍ദേശിച്ചത്. എന്നാല്‍ പിന്നീട് ലോഹിതദാസ് ഇടപെട്ടാണ് ആനിയെ മാറ്റി മഞ്ജുവിനെ നായികയാക്കിയതെന്നും സിന്ദു പറഞ്ഞു.
‘നായിക കഥാപാത്രത്തിനു ഇത്ര സൗന്ദര്യം വേണ്ട. നമുക്കൊരു നാടന്‍ പെണ്‍കുട്ടി മതി. ഇത്രയും കളര്‍ വേണ്ട,’ എന്ന് പറഞ്ഞാണ് ലോഹിതദാസ് ആനിയെ മാറ്റി മഞ്ജുവിനെ നായികയാക്കിയതെന്നും സിന്ദു വെളിപ്പെടുത്തി.
ഈ പുഴയും കടന്ന്, സല്ലാപം എന്നീ സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചതോടെ ദിലീപും മഞ്ജു വാര്യരും വളരെ അടുപ്പത്തിലാകുകയായിരുന്നു. പിന്നീടാണ് ഇരുവരും പ്രണയത്തിലായതും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചതും.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…