Categories: latest news

പണി കിട്ടുമെന്ന് ഉറപ്പായപ്പോള്‍ പോസ്റ്റ് മുക്കി കണ്ടംവഴി ഓടി ഒമര്‍ ലുലു

ദിലീപിനെ കുറിച്ചെഴുതിയ പോസ്റ്റ് ഡെലീറ്റ് ചെയ്ത് സംവിധായകന്‍ ഒമര്‍ ലുലു. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയായ ദിലീപിനെ ന്യായീകരിച്ചും പീഡനത്തെ നിസാരവല്‍ക്കരിച്ചുമാണ് ഒമര്‍ ലുലു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. പീഡനത്തെ നിസാരവല്‍ക്കരിച്ച ഒമര്‍ ലുലുവിന്റെ പോസ്റ്റിനെതിരെ കേസ് എടുക്കണമെന്നും പല കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. ഇതില്‍ പേടിച്ചാണ് ഒമര്‍ ലുലു പോസ്റ്റ് മുക്കിയത്.

‘എല്ലാവര്‍ക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാം’ എന്ന പ്രസ്താവനയോടു കൂടിയ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഒമര്‍ ലുലു പങ്കുവച്ചത്. പീഡനത്തെ നിസാരവത്കരിക്കുന്ന ഒമര്‍ ലുലുവിന്റെ പോസ്റ്റിനെതിരെ നിരവധിപേര്‍ അപ്പോള്‍ തന്നെ രംഗത്തെത്തിയിരുന്നു.

Omar Lulu

ഒമറിന്റെ വാക്കുകള്‍ ഇങ്ങനെ: ‘ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണ് അയാളുടെ ഡെയ്റ്റ് കിട്ടിയാല്‍ തീര്‍ച്ചയായും ഞാന്‍ സിനിമ ചെയ്യും.അയാള്‍ തെറ്റ് ചെയ്തു എന്നു കോടതിക്ക് തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടും ഇല്ലെങ്കില്‍ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കും. എല്ലാവര്‍ക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാം എല്ലാവരും മനുഷ്യന്‍മാര്‍ അല്ലേ തെറ്റ് സംഭവിക്കാന്‍ ഉള്ള സാഹചര്യം നമ്മുക്ക് എന്താണെന്ന് അറിയില്ല അതില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ അറിയു അതുകൊണ്ട് ‘സത്യം ജയിക്കട്ടെ.’

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

13 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

13 hours ago