Categories: Gossips

മമ്മൂട്ടിയും മോഹന്‍ലാലും നിശബ്ദര്‍; കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ വാക്കുകള്‍ ഏറ്റെടുത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് പൃഥ്വിരാജും ടൊവിനോയും

കൊച്ചിയില്‍ നിഷ്ഠൂരമായി ആക്രമിക്കപ്പെട്ട നടിയുടെ വൈകാരികമായ കുറിപ്പാണ് മലയാള സിനിമാലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. താന്‍ കടന്നുപോയ വേദനകളേയും മോശം അവസ്ഥകളേയും കുറിച്ച് എഴുതിയിരിക്കുകയാണ് ആക്രമണത്തെ അതിജീവിച്ച നടി. എന്നാല്‍, മലയാള സിനിമാ ലോകത്തെ പ്രമുഖര്‍ ഈ നടിയുടെ പ്രതികരണത്തിനു മുന്നില്‍ നിശബ്ദതയും നിസംഗതയും പാലിക്കുകയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ പ്രമുഖ താരങ്ങളൊന്നും നടിയുടെ വാക്കുകള്‍ക്ക് ഇതുവരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടില്ല. പ്രമുഖ താരങ്ങളില്‍ പൃഥ്വിരാജ് സുകുമാരനും ടൊവിനോ തോമസും തങ്ങളുടെ പ്രിയ സഹോദരിക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.

Mohanlal and Mammootty

നടിയുടെ അതിജീവനം ധീരതയാണെന്നാണ് പൃഥ്വിരാജും ടൊവിനോയും പറഞ്ഞിരിക്കുന്നത്. മഹാരഥന്‍മാര്‍ മൗനം പാലിച്ചപ്പോള്‍ തങ്ങളുടെ പ്രിയ സഹോദരിക്ക് വേണ്ടി രംഗത്തുവന്ന പൃഥ്വിരാജിനും ടൊവിനോയ്ക്കും നന്ദി പറയുകയാണ് ആരാധകര്‍.

ആക്രമണങ്ങളെ അതിജീവിച്ച നടിയുടെ കുറിപ്പ് ഇങ്ങനെ:

‘ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തിനിടയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ടുവന്നു; എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.

നീതി പുലരാനും, തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും, ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടേയും സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി.’

 

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

മഞ്ഞക്കിളിയായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

പ്രകൃതി സൗന്ദര്യം ആസ്വദിച്ച് അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ജ്യോതി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…

21 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 days ago