Categories: latest news

‘നാണമില്ലെടി ഊളെ’; സാന്ദ്ര തോമസിനെതിരെ രശ്മി ആര്‍.നായര്‍

വനിത മാഗസിനിലെ ദിലീപിന്റെ കവര്‍ ചിത്രത്തെ പിന്തുണച്ച നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസിനെ വിമര്‍ശിച്ച് മോഡല്‍ രശ്മി ആര്‍.നായര്‍. ‘നാണമില്ലെടി ഊളെ’ എന്ന് ചോദിച്ചുകൊണ്ടാണ് സാന്ദ്രയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ രശ്മിയുടെ കമന്റ്.

രശ്മിയുടെ വാക്കുകള്‍ ഇങ്ങനെ: ‘ ‘മനുഷ്യത്വം എല്ലാവരും ഒരേപോലെ അര്‍ഹിക്കുന്നു’ വായിച്ചിട്ടു കരച്ചില്‍ നിര്‍ത്താന്‍ കഴിയുന്നില്ല. നാണമില്ലെടി ഊളെ കൂടെ നടന്ന ഒരുത്തിയെ റേപ് ചെയ്യാന്‍ കൊട്ടേഷന്‍ കൊടുത്തവന്റെ അണ്ടര്‍വെയര്‍ കഴുകാന്‍ നടക്കാന്‍’

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപും കുടുംബവുമാണ് ജനുവരി ലക്കത്തിലെ വനിതയുടെ കവര്‍ ചിത്രം. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സാന്ദ്രയുടെ പ്രതികരണം. ദിലീപിന്റെ മകള്‍ മഹാലക്ഷ്മിയെ മാത്രമേ തനിക്ക് ഇതില്‍ കാണാന്‍ കഴിയുന്നുള്ളൂവെന്നും മനുഷ്യത്വം എല്ലാവരും ഒരുപോലെ അര്‍ഹിക്കുന്നു എന്നും സാന്ദ്ര ഫെയ്സ്ബുക്കില്‍ കുറിച്ചു.

Dileep and Sandra Thomas

സാന്ദ്രയുടെ കുറിപ്പ് ഇങ്ങനെ:

‘മാമാട്ടി’ ആ പേര് പോലെ തന്നെ ഓമനത്തമുള്ളൊരു കുട്ടി. ഇവിടെ എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാന്‍ പറ്റുന്നൊള്ളു. ആ കുഞ്ഞിന്റെ കണ്ണുകളിലെ പ്രതീക്ഷകള്‍ മാത്രമേ കാണാന്‍ പറ്റുന്നുള്ളു.

എല്ലാവരെയും സ്നേഹിക്കാനും അറിയാനും തുളുമ്പുന്ന ഒരു മനസ്സ് മാത്രമേ കാണാന്‍ പറ്റുന്നുള്ളു. ജന്മം കൊണ്ട് ഇരയാക്കപ്പെട്ടവള്‍. മനുഷ്യത്വം അത് എല്ലാവരും ഒരുപോലെ അറിഹിക്കുന്നു.

‘നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ അവളെ കല്ലെറിയട്ടെ ‘

 

 

അനില മൂര്‍ത്തി

Recent Posts

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

അതീവ ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

19 hours ago

അതിസുന്ദരിയായി വിന്‍സി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

കിടിലന്‍ ചിത്രങ്ങളുമായി അപര്‍ണ ബാലമുരളി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

19 hours ago

സാരിചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

ഗ്ലാമര്‍ ചിത്രങ്ങളുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago