
latest news
മമ്മൂക്കയുടെ ക്ലാസ്മേറ്റ്സിനെ കണ്ടോ? മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ഒന്നിച്ചപ്പോള്‍
പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേത്. പ്രായം എഴുപത് പിന്നിട്ടിട്ടും സൗന്ദര്യത്തിന്റെ കാര്യത്തില്‍ മലയാളത്തിന്റെ മെഗാസ്റ്റാറിനെ കവച്ചുവയ്ക്കാന്‍ പല യുവതാരങ്ങള്‍ക്കും സാധിക്കുന്നില്ല. സിനിമയിലെത്തിയിട്ട് 50 വര്‍ഷം പൂര്‍ത്തിയാക്കിയ മമ്മൂട്ടി ഇന്നും നിത്യഹരിത യൗവനമാണ്.

Mammootty With Classmates
മമ്മൂട്ടി തന്റെ സുഹൃത്തുക്കളെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയ കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആവുന്നത്. കോളേജ് കാലഘട്ടത്തിലെ സുഹൃത്തുക്കള്‍ക്കൊപ്പം മമ്മൂട്ടി നില്ക്കുന്ന ചിത്രമാണിത്. മഹാരാജാസ് കോളേജിലാണ് മമ്മൂട്ടി പഠിച്ചത്. അക്കാലത്ത് തനിക്കൊപ്പം പഠിച്ച സുഹൃത്തുക്കളുമായി ഒരു ഗെറ്റ് ഗുഗെദറിന് എത്തിയതാണ് മമ്മൂട്ടിയും. മഹാരാജാസിലെ റീ യൂണിയന് ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് ആരാധകര്‍ക്കിടയില്‍ വൈറലായി.

Mammootty With Classmates
ഈ ചിത്രം കണ്ടാല്‍ ഒപ്പം നില്‍ക്കുന്നവരെല്ലാം മമ്മൂട്ടിയുടെ കോളേജ് സുഹൃത്തുക്കളാണെന്ന് ആരെങ്കിലും പറയുമോ എന്നാണ് ആരാധകരുടെ ചോദ്യം. മമ്മൂട്ടിയെ വളരെ സുന്ദരനായാണ് ഈ ചിത്രങ്ങളില്‍ കാണുന്നത്.
