Tovino Thomas and Karan Johar
ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ‘മിന്നല്‍ മുരളി’ യെ അഭിനന്ദിച്ച് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍. നടന്‍ ടൊവിനോ തോമസിന് വാട്‌സ്ആപ്പ് വഴിയാണ് കരണ്‍ സന്ദേശം അയച്ചത്. ടൊവിനോ തന്നെയാണ് കരണ്‍ ജോഹറിന്റെ സന്ദേശം സ്‌ക്രീന്‍ഷോട്ടായി പങ്കുവച്ചത്.
‘ഒടുവില്‍ ഇന്നലെ രാത്രി മിന്നല്‍ മുരളി കാണാനുള്ള അവസരം ലഭിച്ചു, ഒരുപാട് രസിച്ചു. വളരെ സമര്‍ത്ഥമായി നിര്‍മ്മിക്കുകയും വിനോദത്തിന്റെ അളവ് കൃത്യമായി നിലനിര്‍ത്തുകയും ചെയ്തിരിക്കുന്നു. ഒരു ക്ലട്ടര്‍ ബ്രേക്കര്‍ സൂപ്പര്‍ഹീറോ ചിത്രം. നിങ്ങളും അവിശ്വസനീയമായി ചെയ്തിരിക്കുന്നു. അഭിനന്ദനങ്ങള്‍. സന്തോഷം,’ എന്നാണ് കരണ്‍ ജോഹര്‍ ടൊവിനോയ്ക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശത്തില്‍ കുറിക്കുന്നത്.
Minnal Murali
കരണ്‍ ജോഹറിന്റെ സന്ദേശത്തില്‍ വലിയ സന്തോഷവും അഭിമാനവും തോന്നുന്നതായി ടൊവിനോയും പറഞ്ഞു. കരണ്‍ ജോഹറിന്റെ അഭിനന്ദനങ്ങള്‍ക്ക് ടൊവിനോ നന്ദി രേഖപ്പെടുത്തി.
ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിലാണ് മിന്നല്‍ മുരളി റിലീസ് ചെയ്തത്. ഇന്ത്യയ്ക്ക് പുറത്തും സിനിമ ശ്രദ്ധിക്കപ്പെട്ടു.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…