Mammootty
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കം. മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന സിനിമയായതിനാലാണ് നന്‍പകല്‍ നേരത്ത് മയക്കം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.
ഈ സിനിമയിലെ മമ്മൂട്ടിയുടെ വളരെ വ്യത്യസ്തമായ ലുക്ക് നേരത്തെ പുറത്തുവന്നിരുന്നു. വേളാങ്കണ്ണി പരിസരത്തായാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചത്. ഒറ്റ ഷെഡ്യൂള്‍ ആയിരുന്നു ചിത്രീകരണം.
Mammootty and Lijo Jose Pellissery
ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വേലന്‍ എന്ന് പേരായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സൈക്കിള്‍ മെക്കാനിക്കും കുപ്പിപ്പാട്ട വില്‍പ്പനക്കാരനുമാണ് വേലന്‍. എന്നാല്‍, രാത്രിയില്‍ വേലന്റെ മറ്റൊരു മുഖമാണ് പ്രേക്ഷകര്‍ കാണുക. രാത്രിയായാല്‍ ഗ്രാമത്തില്‍ മോഷണം നടത്തുന്ന വേലനെയാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ഭാര്യയുടെ വേഷത്തിലാണ് ചിത്രത്തില്‍ നടി രമ്യ പാണ്ഡ്യന്‍ എത്തുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകര്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
മോഹന്ലാല് ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…