Mammootty (Puzhu)
നവാഗതയായ രതീന സംവിധാനം ചെയ്യുന്ന പുഴുവില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. മമ്മൂട്ടി തന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമാണ് പുഴുവിലേതെന്ന് സിനിമയുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തന്റെ ഇഷ്ടം മാത്രം നടക്കണമെന്ന് വാശിപിടിക്കുന്ന ഒരു കഥാപാത്രമാണ് മമ്മൂട്ടിയുടേത്. തനിക്ക് മേലെ മറ്റാരുമില്ലെന്നാണ് ഈ കഥാപാത്രം വിചാരിക്കുന്നത്. മകനോട് പോലും വളരെ പരുക്കനായി പെരുമാറുന്ന കഥാപാത്രം. ജാതി മേല്‍ക്കോയ്മയ്‌ക്കെതിരെയും സിനിമയില്‍ പ്രതിപാദിക്കുന്നുണ്ട്. സ്വന്തം ജാതിയാണ് ഏറ്റവും വലുതെന്ന് വിശ്വസിക്കുന്ന കഥാപാത്രമാണ് മമ്മൂട്ടിയുടെ വര്‍മ എന്ന കഥാപാത്രമെന്നാണ് റിപ്പോര്‍ട്ട്.
Mammootty in Puzhu
അതേസമയം, ഹോമോസെക്ഷ്വല്‍ കഥാപാത്രമായാണോ മമ്മൂട്ടി പുഴുവില്‍ അഭിനയിക്കുന്നതെന്ന് സിനിമയുടെ ടീസര്‍ കണ്ട ശേഷം പലരും ചോദിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ചയാണ് നടക്കുന്നത്. മകന്റെ കൈയില്‍ മമ്മൂട്ടി പിടിച്ചിരിക്കുന്നതും ഡയലോഗ് ഡെലിവറിയിലെ കണിശതയുമാണ് പല ഊഹാപോഹങ്ങള്‍ക്കും കാരണമായിരിക്കുന്നത്. മമ്മൂട്ടി തന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്ത വില്ലന്‍ ടച്ചുള്ള കഥാപാത്രമാണ് പുഴുവിലെ വര്‍മ സാറിന്റേത് എന്നാണ് സിനിമയുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ മാധവന്‍.ഇന്‍സ്റ്റഗ്രാമിലാണ്…