Connect with us

Screenima

Mammootty

Gossips

മണിക്കൂറിന് 600 രൂപ കൊടുത്താണ് ഏര്‍പ്പാടാക്കിയത്, എനിക്ക് ആ സ്ത്രീയെ പേടിയായിരുന്നു; മദ്രാസിലെ അനുഭവം പങ്കുവച്ച് മമ്മൂട്ടി

മലയാളത്തിന്റെ മഹാനടനാണ് മമ്മൂട്ടി. മൂന്ന് തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ തേടിയെത്തിയിട്ടുണ്ട്. ഡോ.ബാബാ സാഹേബ് അംബേദ്കര്‍ എന്ന സിനിമയിലെ അഭിനയത്തിനും മമ്മൂട്ടി മികച്ച നടനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. മലയാളത്തില്‍ അല്ലാതെ വേറൊരു ഭാഷയില്‍ അഭിനയിച്ച് ദേശീയ അവാര്‍ഡ് നേടിയ ഏക മലയാളി താരം മമ്മൂട്ടിയാണ്. അംബേദ്കര്‍ ഇംഗ്ലീഷ് ചിത്രമായിരുന്നു. ഈ സിനിമയുടെ അണിയറ വിശേഷങ്ങള്‍ പലപ്പോഴും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്.

ബ്രിട്ടീഷ് ഇംഗ്ലീഷ് പഠിക്കാന്‍ വേണ്ടി താന്‍ നടത്തിയ പ്രയത്‌നങ്ങളെ കുറിച്ച് മമ്മൂട്ടി പറയുന്നു. 30 ദിവസമാണ് അംബേദ്കറിനായി താന്‍ ഡബ്ബ് ചെയ്തതെന്നും ആ ദിവസങ്ങള്‍ ഉണ്ടെങ്കില്‍ മറ്റൊരു സിനിമ ചെയ്യാന്‍ കഴിയുമായിരുന്നു എന്നും മമ്മൂട്ടി ഓര്‍ക്കുന്നു.

Mammootty

Mammootty

‘ അംബേദ്കറിനായി 30 ദിവസം ഡബ്ബ് ചെയ്തു. വിശ്വസിക്കോ? അത്രയും ദിവസങ്ങള്‍ ഉണ്ടെങ്കില്‍ അക്കാലത്ത് ഒരു സിനിമ പൂര്‍ത്തിയാക്കാം. മദ്രാസില്‍ താമസിക്കുന്ന സമയമായിരുന്നു അത്. ബ്രിട്ടീഷ് ഇംഗ്ലീഷ് പഠിക്കാനായി ബ്രിട്ടീഷ് ഇംഗ്ലീഷ് അറിയുന്ന ഒരു സ്ത്രീയെ ജോലിക്ക് നിര്‍ത്തി. മണിക്കൂറിന് 600 രൂപ എന്ന നിലയിലാണ് അവര്‍ക്ക് ശമ്പളം കൊടുത്തിരുന്നത്. മൂന്ന് മണി മുതല്‍ നാല് മണി വരെയുള്ള ഒരു മണിക്കൂര്‍ സമയം അവര്‍ പറയും. പക്ഷേ, ഞാന്‍ മൂന്നരയ്ക്ക് പോയി 3.45 ന് തിരിച്ചുവരും. അവരെ പേടിച്ചിട്ടാണ് അത്. അവര് പറയുന്ന പോലെ നമുക്ക് പറയാന്‍ പറ്റണ്ടേ. അങ്ങനെ പഠിച്ചാണ് ഈ പരിവത്തില്ലെങ്കിലും അംബേദ്കര്‍ വന്നത്. ആ സമയത്ത് ഞാന്‍ പ്രസംഗിക്കുമ്പോ ശ്രദ്ധിച്ചിട്ടുണ്ടോ, ഭയങ്കര ബ്രിട്ടീഷ് ഇംഗ്ലീഷ് ആയിരുന്നു. ഇപ്പോ അതൊക്കെ പോയി. പത്ത് പന്ത്രണ്ട് വര്‍ഷങ്ങളായില്ലേ,’ മമ്മൂട്ടി പഴയൊരു അഭിമുഖത്തില്‍ പറഞ്ഞു.

Continue Reading
To Top