latest news
വിനയ് ഫോര്‍ട്ടിനെ തേടി ആ ദുഃഖവാര്‍ത്ത എത്തി; വേദനയോടെ താരം
Published on
നടന്‍ വിനയ് ഫോര്‍ട്ടിന്റെ പിതാവ് എം.വി.മണി അന്തരിച്ചു. 76 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം. ഇന്ന് ഉച്ചയ്ക്ക് 12 ന് സംസ്‌കാര ചടങ്ങുകള്‍ നടക്കും.
വിനയ് ഫോര്‍ട്ട് തന്നെയാണ് പിതാവിന്റെ മരണവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ‘ എന്റെ അച്ഛന്‍ വിടവാങ്ങി, നിങ്ങള്‍ അദ്ദേഹത്തെ പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കണം’ വിനയ് ഫോര്‍ട്ട് കുറിച്ചു.
ഭാര്യ: സുജാത
കുഞ്ചാക്കോ ബോബന്‍, അല്‍പോണ്‍സ് പുത്രന്‍, ഗൗരി നന്ദ, ശ്വേതാ മേനോന്‍ തുടങ്ങി സിനിമാ രംഗത്തെ പ്രമുഖര്‍ അനുശോചനം അറിയിച്ചു.