Connect with us

Screenima

Mammootty, Mukesh, Jagathy

Gossips

സിബിഐ അഞ്ചാം ഭാഗം ചെയ്യാന്‍ മമ്മൂട്ടിക്ക് ആദ്യം താല്‍പര്യമില്ലായിരുന്നു ! ഒടുവില്‍ എസ്.എന്‍.സ്വാമിയുടെ കഥയില്‍ ത്രില്ലടിച്ച് ‘യെസ്’ മൂളി മെഗാസ്റ്റാര്‍

സിബിഐ അഞ്ചാം ഭാഗത്തിന്റെ അണിയറയിലാണ് മമ്മൂട്ടി ഇപ്പോള്‍. കൊച്ചിയിലാണ് സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുന്നത്. സിബിഐ സീരിസിലെ അവസാന ഭാഗമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. സിബിഐ സീരിസില്‍ ഇനിയൊരു സിനിമ ഉണ്ടാകില്ലെന്ന് ഉറപ്പായി.

മലയാള സിനിമയില്‍ ആദ്യമായാണ് ഒരു സിനിമയുടെ അഞ്ചാം ഭാഗം ഒരുങ്ങുന്നത്. 1988 ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പിലൂടെയാണ് സേതുരാമയ്യര്‍ സിബിഐ എന്ന ഐക്കോണിക് കഥാപാത്രം ജനിക്കുന്നത്. 33 വര്‍ഷങ്ങള്‍ക്ക് ശേഷം സേതുരാമയ്യര്‍ എന്ന കഥാപാത്രം അഞ്ചാം തവണയും മലയാളി പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തുകയാണ്. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് സിനിമ സംവിധാനം ചെയ്യുന്നത്.

സിബിഐ അഞ്ചാം ഭാഗം ചെയ്യാന്‍ കെ.മധുവും എസ്.എന്‍.സ്വാമിയുമാണ് ഒന്നിച്ച് തീരുമാനമെടുത്തത്. സിബിഐ അഞ്ചാം ഭാഗം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് ഇരുവരും മമ്മൂട്ടിയെ അറിയിച്ചു. എന്നാല്‍, ‘അത് വേണോ’ എന്നൊരു ചോദ്യമാണ് മമ്മൂട്ടിക്കുണ്ടായിരുന്നത്. അഞ്ചാം ഭാഗം ചെയ്യേണ്ട എന്നായിരുന്നു മമ്മൂട്ടിയുടെ നിലപാട്. പിന്നീട് എസ്.എന്‍.സ്വാമിയുടെ കഥ കേട്ടതിനു ശേഷമാണ് മമ്മൂട്ടിയുടെ മനസ് മാറാന്‍ തുടങ്ങിയത്. ത്രില്ലടിപ്പിക്കുന്ന കഥയാണെന്ന് മനസിലായ മമ്മൂട്ടി സിബിഐ അഞ്ചാം ഭാഗത്തിനായി ഡേറ്റ് നല്‍കുകയായിരുന്നു.

Mammootty

Mammootty

ഫെബ്രുവരി പകുതി വരെ സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് നടക്കും. സിബിഐ അഞ്ചാം ഭാഗത്തിന്റെ കഥ പൂര്‍ത്തിയാകാന്‍ ഏകദേശം നാല് വര്‍ഷം എസ്.എന്‍.സ്വാമി എടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിബിഐ ആദ്യ ഭാഗങ്ങളില്‍ അഭിനയിച്ച മുകേഷ് അഞ്ചാം ഭാഗത്തിലും മമ്മൂട്ടിക്കൊപ്പമുണ്ടെന്നാണ് വിവരം. ആശാ ശരത്ത്, രമേഷ് പിഷാരടി, സായ്കുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കമാണ് മമ്മൂട്ടി അവസാനമായി അഭിനയിച്ച സിനിമ.

Continue Reading
To Top