Connect with us

Screenima

Cinema Theaters

latest news

സിനിമ പ്രേമികള്‍ക്ക് വീണ്ടും ഷോക്ക് ! തിയറ്ററുകള്‍ അടച്ചേക്കും

കോവിഡ് പ്രതിസന്ധിക്കിടയിലും ശക്തമായ നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് സിനിമ തിയറ്ററുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഒമിക്രോണ്‍ വകഭേദം സംസ്ഥാനത്തും രൂക്ഷമായത്. രാത്രി കര്‍ഫ്യു അടക്കമുള്ള നിയന്ത്രണങ്ങള്‍ വീണ്ടും നിലവില്‍ വന്നു. സിനിമ തിയറ്ററുകളേയും ഇത് ബാധിച്ചു. രാത്രി പത്തിന് ശേഷം സിനിമാ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറി വരുന്ന സിനിമ വ്യവസായത്തിനു ഇത് തിരിച്ചടിയായി.

ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ വീണ്ടും സംസ്ഥാനത്തെ തിയറ്ററുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. തിയറ്ററുകള്‍, ബാറുകള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

തിയറ്ററുകളിലെ തിരക്ക് ഒമിക്രോണ്‍ വ്യാപനത്തിനു കാരണമായേക്കാമെന്ന ആശങ്കയാണ് ആരോഗ്യ വിദഗ്ധര്‍ക്കിടയില്‍ ഇപ്പോള്‍ ഉള്ളത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യും.

മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളുടെ സിനിമകള്‍ ജനുവരിയിലും ഫെബ്രുവരിയിലുമായി പുറത്തിറങ്ങാന്‍ തയ്യാറെടുക്കുമ്പോഴാണ് വീണ്ടും തിയറ്ററുകള്‍ അടച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

Continue Reading
To Top