Gossips
ജനുവരി ഒന്നിന് ജന്മദിനം ആഘോഷിക്കുന്ന രമ്യ നമ്പീശന്റെ പ്രായം അറിയുമോ? താരത്തിന്റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം
അഭിനേതാവ്, നൃത്തകാരി, ഗായിക എന്നീ നിലകളിലെല്ലാം തിളങ്ങിയ താരമാണ് രമ്യ നമ്പീശന്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് രമ്യ.

Remya Nambeeshan
രമ്യയുടെ ജന്മദിനമാണ് ഇന്ന്. 1985 ജനുവരി ഒന്നിനാണ് താരത്തിന്റെ ജനനം. തന്റെ 37-ാം ജന്മദിനമാണ് രമ്യ ഇന്ന് ആഘോഷിക്കുന്നത്.

Remya Nambeeshan
കൈരളി ടിവിയിലെ ‘ഹലോ ഗുഡ് ഈവനിങ്’ എന്ന തത്സമയ ഫോണ്‍-ഇന്‍ പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട രമ്യ ചെറുപ്പം മുതല്‍ തന്നെ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്നു. ക്യാരക്ടര്‍ റോളുകളിലൂടെയാണ് രമ്യ തുടക്കകാലത്ത് സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നായിക കഥാപാത്രങ്ങളും രമ്യയെ തേടിയെത്തി.

Remya Nambeeshan
2011 ല്‍ പുറത്തിറങ്ങിയ ചാപ്പാ കുരിശിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. സിനിമയില്‍ പിന്നണി ഗായികയായും രമ്യ തിളങ്ങിയിട്ടുണ്ട്.
മലയാളത്തിനു പുറമേ തമിഴ് അടക്കമുള്ള മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും രമ്യ അഭിനയിച്ചു.

Remya Nambeeshan
സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ രമ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
