Connect with us

Screenima

Keshu ee Veedinte Naadhan

Reviews

പ്രേക്ഷകനെ നിരാശപ്പെടുത്തി കേശുവിന്റെ വീട്; ചിരിപ്പിക്കാന്‍ കഴിയാതെ വാട്‌സ്ആപ്പ് കോമഡി !

ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്ത ദിലീപ് ചിത്രം ‘കേശു ഈ വീടിന്റെ നാഥന്‍’ പ്രേക്ഷകരെ നിരാശപ്പെടുത്തുന്നു. നാദിര്‍ഷാ സംവിധാനം ചെയ്ത സിനിമ നിരാശപ്പെടുത്തുന്ന അനുഭവമായി. ദിലീപ്, ഉര്‍വശി തുടങ്ങി പ്രതിഭാധനരായ അഭിനേതാക്കള്‍ അണിനിരന്നിട്ടും ‘കേശു ഈ വീടിന്റെ നാഥന്‍’ ശരാശരിയില്‍ താഴെയുള്ള സിനിമാ അനുഭവമായി.

നാദിര്‍ഷായുടെ മുന്‍ ചിത്രങ്ങളെ ഓര്‍മിപ്പിക്കുംവിധം വാട്‌സ്ആപ്പ് കോമഡികളാണ് കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയിലും പ്രേക്ഷകന്‍ കാണുന്നത്. എന്നാല്‍, വലിയൊരു ശതമാനം കോമഡികളും പ്രേക്ഷകനെ ചിരിപ്പിക്കുന്നില്ല. ഇഴഞ്ഞു നീങ്ങുന്ന ആദ്യ പകുതിയും പ്രേക്ഷകനില്‍ യാതൊരു ചലനവും സൃഷ്ടിക്കാതെ പോയ രണ്ടാം പകുതിയുമാണ് കേശു ഈ വീടിന്റെ നാഥന്റേത്.

Dileep

Dileep

വേറിട്ട ഗെറ്റപ്പിലാണ് ദിലീപ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രായം എഴുപതുകള്‍ക്ക് അടുത്തുള്ള മധ്യവയസ്‌കനായാണ് ദിലീപ് എത്തുന്നത്. പ്രാരാബ്ധങ്ങള്‍ക്കിടയില്‍ വളര്‍ന്നുവന്ന കേശു പ്രത്യേക സ്വഭാവക്കാരനാണ്. ഇതെല്ലാമാണ് സിനിമയിലെ ഇതിവൃത്തം. പഴകിതേഞ്ഞ കഥ പലപ്പോഴും പ്രേക്ഷകനെ മുഷിപ്പിക്കുകയാണ്. ദിലീപിന്റെ ഭാര്യയുടെ വേഷത്തില്‍ ഉര്‍വശി അഭിനയിക്കുന്നു. അഭിനേതാക്കളുടെ പ്രകടനവും ശരാശരിയില്‍ ഒതുങ്ങി.

ഹാസ്യത്തിനു പ്രാധാന്യം നല്‍കി ചെയ്ത സിനിമയാണെങ്കിലും പലയിടത്തും സിനിമ നൂലുപൊട്ടിയ പട്ടം പോലെയാകുന്നു. ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, റിയാസ് മറിമായം, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍,മോഹന്‍ ജോസ്, ഗണപതി, സാദ്ദീഖ്, പ്രജോദ് കലാഭവന്‍, ഏലൂര്‍ ജോര്‍ജ്ജ്, ബിനു അടിമാലി, അരുണ്‍ പുനലൂര്‍, രമേശ് കുറുമശ്ശേരി, കൊല്ലംസുധി, നന്ദുപൊതുവാള്‍, അര്‍ജ്ജുന്‍ശങ്കര്‍, ഹുസൈന്‍ ഏലൂര്‍, ഷൈജോ അടിമാലി, മാസ്റ്റര്‍ ഹാസില്‍, മാസ്റ്റര്‍ സുഹറാന്‍, അനുശ്രീ, വൈഷ്ണവി, സ്വാസിക, പ്രിയങ്ക, ഷൈനി സാറാ, ആതിര, നേഹ റോസ്, സീമാ ജി നായര്‍, വത്സല മേനോന്‍, അശ്വതി, ബേബി അന്‍സു മരിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

 

Continue Reading
To Top