latest news
‘ഇതെന്താ അടിമ-ഉടമ സമ്പ്രദായമോ?’ ഇടതുപക്ഷ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് രണ്‍ജി പണിക്കര്‍
പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ രൂക്ഷമായി പ്രതികരിച്ച് തിരക്കഥാകൃത്തും അഭിനേതാവുമായ രണ്‍ജി പണിക്കര്‍. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷ്യകിറ്റുമായി ബന്ധപ്പെട്ടാണ് രണ്‍ജി പണിക്കരുടെ ശ്രദ്ധേയമായ ചില പരാമര്‍ശങ്ങള്‍.
അടിമ-ഉടമ എന്ന നിലയിലേക്ക് ജനവും അതുപോലെ തന്നെ നമ്മുടെ ഭരണാധികാരവും മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രണ്‍ജി പണിക്കര്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത്.
നമ്മുടെ സംസ്ഥനത്തെ മന്ത്രിമാര്‍ ഉദ്ഘാടനം നടത്തി ഒരു കിറ്റ് ജനങ്ങള്‍ക്ക് നല്‍കുമ്പോള്‍ പാവപ്പെട്ടവന്‍ തൊഴുത് നിന്നാണ് അത് സ്വീകരിക്കുന്നത്. അത് വളരെ ഭീകരമായ ഒരു ദുരന്തമാണെന്ന് രണ്‍ജി പണിക്കര്‍ പറയുന്നു. ഇതില്‍ നിന്നും മനസ്സിലാകുന്നത് അധികാരം ജനങ്ങളിലൂടെ ഉണ്ടാവുകയും പിന്നീട് അതേ അധികാരം തന്നെ ജനങ്ങളെ സൗജന്യം കാംക്ഷിക്കുന്നവരായി കാണുകയും ചെയ്യുന്ന അവസ്ഥ ആണെന്നും അദ്ദേഹം പറഞ്ഞു.
‘കുറേയേറെ സാധനങ്ങള്‍ സൗജന്യമായി സര്‍ക്കാര്‍ തരുന്നു, അതുകൊണ്ട് നിങ്ങള്‍ സംതൃപ്തിപ്പെടുക എന്നതാണ് ഇതിന്റെ അര്‍ത്ഥം. ഇത് വളരെ കൃത്യമായ ഒരു അടിമ-ഉടമ സമ്പ്രദായത്തിലേക്ക് ജനവും ഭരണാധികാരവും മാറുന്നതിന്റെ ലക്ഷണമാണ്. ജനങ്ങളെ അടിമകളായി കാണുന്നു എന്ന് വേണമെങ്കില്‍ പറയാം,’ രണ്‍ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.