Connect with us

Screenima

Mammootty and Mohanlal

Gossips

പടം പൊളിഞ്ഞാലോ? മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് മാറ്റി !

മലയാള സിനിമയില്‍ അന്ധവിശ്വാസങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. ഈ അന്ധവിശ്വാസങ്ങള്‍ കാരണം പല താരങ്ങളും സ്വന്തം പേരുകള്‍ തന്നെ മാറ്റിയിട്ടുണ്ട്. അതിലൊരാളാണ് ദിലീപ്. ഭാഗ്യവിശ്വാസിയായ ദിലീപ് തന്റെ പേരില്‍ ഒരു ഇംഗ്ലീഷ് ലെറ്റര്‍ കൂട്ടിച്ചേര്‍ത്തത് ഈയിടയ്ക്കാണ്.

സിനിമയുടെ പേര് തിരിച്ചടിയായാലോ എന്ന് പേടിച്ച് ഒരു മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് മാറ്റിയ കഥയും ഉണ്ട്. ആ സിനിമ സംവിധാനം ചെയ്തതാകട്ടെ സാക്ഷാല്‍ പത്മരാജനും ! 1986ല്‍ പത്മരാജന്‍ ഒരു ത്രില്ലര്‍ ചിത്രം പ്ലാന്‍ ചെയ്യുന്ന സമയം. പല കഥകളും ആലോചിച്ചിട്ടും ശരിയാകുന്നില്ല. അങ്ങനെയാണ് സുധാകര്‍ മംഗളോദയം എന്ന ചെറുപ്പക്കാരന്റെ ഒരു കഥയെക്കുറിച്ച് കേട്ടത്. യഥാര്‍ത്ഥത്തില്‍ അതൊരു റേഡിയോ നാടകമായിരുന്നു. പേര് ‘ശിശിരത്തില്‍ ഒരു പ്രഭാതം’. ഒരു കൊലപാതകവും അതില്‍ ഇഴചേര്‍ന്നുകിടക്കുന്ന മനുഷ്യബന്ധങ്ങളുടെ തീക്ഷ്ണതയുമായിരുന്നു പ്രമേയം. കഥ പത്മരാജന് വളരെ ഇഷ്ടമായി. ആ കഥ തന്നെ സിനിമയാക്കാന്‍ അദ്ദേഹം തീരുമാനിച്ചു.

Mohanlal and Mammootty

Mohanlal and Mammootty

പത്മരാജന്‍ തിരക്കഥയെഴുതി പൂര്‍ത്തിയാക്കിയ ശേഷം സിനിമയ്ക്ക് പേരിട്ടു – ‘അറം’. എന്നാല്‍ പേരുമാറ്റണമെന്ന് പലരും പറഞ്ഞു. ‘അറം പറ്റുക’ എന്ന പ്രയോഗത്തിലെ അന്ധവിശ്വാസമാണ് പേരിനോടുള്ള എതിര്‍പ്പിന് കാരണമായത്. ഒടുവില്‍ ‘കരിയിലക്കാറ്റുപോലെ’ എന്ന കാവ്യാത്മകമായ പേര് പത്മരാജന്‍ തന്റെ സിനിമയ്ക്ക് നല്‍കിയത്.

1986ല്‍ തന്നെ ‘കരിയിലക്കാറ്റുപോലെ’ റിലീസ് ചെയ്തു. മമ്മൂട്ടിയും മോഹന്‍ലാലും റഹ്മാനുമായിരുന്നു പ്രധാന താരങ്ങള്‍. കാര്‍ത്തികയും സുപ്രിയയും ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഹരികൃഷ്ണന്‍ എന്ന പ്രശസ്തനായ ചലച്ചിത്ര സംവിധായകനായാണ് മമ്മൂട്ടി കരിയിലക്കാറ്റുപോലെയില്‍ അഭിനയിച്ചത്. ഹരികൃഷ്ണന്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ കൊല്ലപ്പെടുന്നു. ഈ കൊലപാതകക്കേസ് അന്വേഷിക്കാന്‍ എത്തുന്നത് അച്യുതന്‍കുട്ടി എന്ന പൊലീസ് ഉദ്യോഗസ്ഥനാണ്. മോഹന്‍ലാലാണ് അച്യുതന്‍കുട്ടിയെ അവതരിപ്പിച്ചത്.

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top