
Gossips
വയസ്സ് 38 ആയോ? ഈ ചിത്രങ്ങള്‍ കണ്ടാല്‍ അത്രയും പ്രായം പറയില്ലെന്ന് ആരാധകര്‍
Published on
നടി ശാലു മേനോന്റെ ക്രിസ്മസ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സില്‍വര്‍ നിറത്തിലുള്ള ഫുള്‍ സ്ലീവ് ഗൗണ്‍ ധരിച്ചുള്ള നടിയുടെ ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

Shalu Menon
കയ്യില്‍ വൈന്‍ ഗ്ലാസുമായാണ് ശാലു മേനോന്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ഈ ചിത്രങ്ങള്‍ കണ്ടാല്‍ ശാലു മേനോന് 38 വയസ്സ് പ്രായം തോന്നില്ലെന്നാണ് ആരാധകരുടെ കമന്റ്.

Shalu Menon
38 വയസ്സായെങ്കിലും എപ്പോഴും സ്റ്റൈലിഷ് ആയിരിക്കാന്‍ ആഗ്രഹിക്കുകയാണ് താരം. ശാലീന സൗന്ദര്യം തുളുമ്പുന്ന സാരിയിലുള്ള ചിത്രങ്ങളാണ് ശാലു ആദ്യമൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നത്. ഈ ഇടയ്ക്കാണ് പുത്തന്‍ മേക്ക്ഓവറില്‍ ശാലു പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്.
