Categories: Reviews

ഇത് മിന്നല്‍ മാത്രമല്ല, ഇടിവെട്ടും ! ഞെട്ടിച്ച് മിന്നല്‍ മുരളി; മലയാളത്തിന്റെ സൂപ്പര്‍ഹീറോയെന്ന് ആരാധകര്‍

ടൊവിനോ തോമസ്-ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളിക്ക് ഗംഭീര സ്വീകരണം നല്‍കി ആരാധകര്‍. ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിലാണ് സിനിമ ഇന്ന് റിലീസ് ചെയ്തത്. മിന്നല്‍ മുരളി പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നുവെന്നാണ് പുറത്തുവരുന്ന ആദ്യ റിപ്പോര്‍ട്ട്. തുടക്കം മുതല്‍ ഒടുക്കം വരെ എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞെന്ന് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു.

ടൊവിനോ തോമസും ഗുരു സോമസുന്ദരവുമാണ് മിന്നല്‍ മുരളിയിലെ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. സാങ്കേതിക തികവും ഉറപ്പുള്ള കഥയുമാണ് സിനിമയെ വേറെ ലെവല്‍ ആക്കുന്നതെന്നാണ് ഭൂരിഭാഗം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. ഈ സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിരുന്നെങ്കില്‍ എന്ന് പ്രേക്ഷകര്‍ ആഗ്രഹിച്ചാലും അവരെ തെറ്റ് പറയാന്‍ സാധിക്കില്ല.

Minnal Murali

സമീര്‍ താഹിറിന്റെ ക്യാമറയും ലിവിങ്സ്റ്റണ്‍ മാത്യുവിന്റെ എഡിറ്റിങ്ങും നിലവാരം പുലര്‍ത്തിയപ്പോള്‍ സുഷിന്‍ ശ്യാമിന്റെ പശ്ചാത്തല സംഗീതവും അതിനോട് ചേര്‍ന്നു നിന്നു. പലപ്പോഴും വിഎഫ്എക്സിന്റെ അകമ്പടിയോടെ എത്തുന്ന സൂപ്പര്‍ ഹീറോ സിനിമകള്‍ കൈവിട്ടു പോകാറുണ്ടെങ്കിലും ഗ്രാഫിക്സിലെ മിതത്വം മിന്നല്‍ മുരളിയെ കൂടുതല്‍ മനോഹരമാക്കിയെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

അതേസമയം, മിന്നല്‍ മുരളി ഒ.ടി.ടി.യില്‍ റിലീസ് ചെയ്തതിനു പിന്നാലെ ടെലിഗ്രാമിലും സിനിമയുടെ ലിങ്ക് പ്രചരിക്കാന്‍ തുടങ്ങി. നിരവധി പേര്‍ ടെലിഗ്രാമിലൂടെ മിന്നല്‍ മുരളി ഡൗണ്‍ലോഡ് ചെയ്തു. വിഷ്വല്‍ ഇഫക്ടിന് വലിയ പ്രാധാന്യമുള്ള സിനിമയായതിനാല്‍ ഹൈ ക്വാളിറ്റി പ്രിന്റുകളാണ് പലരും ഡൗണ്‍ലോഡ് ചെയ്തത്. എന്നാല്‍, അങ്ങനെ ഡൗണ്‍ലോഡ് ചെയ്തവര്‍ക്കെല്ലാം കിട്ടിയത് എട്ടിന്റെ പണി. മിന്നല്‍ മുരളിയാണെന്ന് കരുതി ഡൗണ്‍ലോഡ് ചെയ്തത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത സിനിമകള്‍ വരെ ! വിനയന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം രാക്ഷസരാജാവും മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണിയുമാണ് കൂടുതല്‍ പേര്‍ക്കും മിന്നല്‍ മുരളി ആണെന്നും പറഞ്ഞ് കിട്ടിയത്. ടെലിഗ്രാമില്‍ വ്യാജ പ്രിന്റ് പ്രചരിക്കാതെയിരിക്കാന്‍ മിന്നല്‍ മുരളി ടീം നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

കേസും വഴക്കുമാണ് ആ സിനിമ നശിപ്പിച്ചത്; ദിലീപ് പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

19 hours ago

വിവാഹം എപ്പോള്‍? തുറന്ന് പറഞ്ഞ് ലക്ഷ്മി നക്ഷത്ര

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…

19 hours ago

തന്നെ എന്ത് വിളിക്കണമെന്നത് ആ കുട്ടി തീരുമാനിക്കട്ടെ; ഇഷാനി കൃഷ്ണ

മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…

19 hours ago

പ്രായം തുറന്ന് പറയുന്നതില്‍ തനിക്ക് പ്രശ്‌നമില്ല; മൃദുല വിജയ്

സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില്‍ ഇടം…

19 hours ago

മനോഹരിയായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

24 hours ago

സ്റ്റൈലിഷ് ലുക്കുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

1 day ago