
latest news
‘നീല തിളക്കം’; ക്യൂട്ട് ചിരിയുമായി എസ്‌തേര്‍ അനില്‍ (വീഡിയോ)
പുതിയ ഫോട്ടോഷൂട്ടുമായി മലയാളത്തിന്റെ പ്രിയതാരം എസ്‌തേര്‍ അനില്‍. കടുംനീല നിറത്തിലുള്ള വസ്ത്രത്തില്‍ തിളങ്ങുന്ന എസ്‌തേറിന്റെ പുതിയ ചിത്രങ്ങള്‍ ഇതിനോടകം വൈറലായിട്ടുണ്ട്. അസാനിയ നസ്രിന്‍ ആണ് ഡിസൈനറും സ്റ്റൈലിസ്റ്റും. മേക്കപ്പ് ഉണ്ണി പി.യുടേത്.
ഫോട്ടോഷൂട്ട് വേളയിലെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എസ്‌തേറിന്റെ ക്യൂട്ട് ചിരിയാണ് വീഡിയോയിലെ ശ്രദ്ധാകേന്ദ്രം. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണിയേയും ഈ വീഡിയോയില്‍ കാണാം.

Esther Anil
ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെയാണ് എസ്‌തേര്‍ ആരാധകരുടെ പ്രിയപ്പെട്ട നടിയായത്. ബാലതാരമായി അരങ്ങേറിയ എസ്‌തേര്‍ ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ ഇളയ മകളുടെ വേഷമാണ് അവതരിപ്പിച്ചിരിക്കുന്നത്.
ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും എസ്‌തേര്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവ് ആയ എസ്‌തേര്‍ ഇടയ്ക്കിടെ തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.
#Estheranil pic.twitter.com/tkw1hqEEsF
— Cinema Daddy (@CinemaDaddy) December 21, 2021
