Categories: Gossips

അമ്മയില്‍ നിന്ന് രാജിവച്ച നടിമാരെ തിരിച്ചെടുക്കാന്‍ സമ്മര്‍ദം ചെലുത്തി മമ്മൂട്ടി; മോഹന്‍ലാലിന്റെ നിലപാട് ഇങ്ങനെ !

താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ച നടിമാരെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ നേതൃത്വത്തോട് സമ്മര്‍ദം ചെലുത്തി മമ്മൂട്ടി. കൊച്ചിയില്‍ നടന്ന അമ്മ സംഘടനയുടെ യോഗത്തില്‍ മോഹന്‍ലാല്‍ അടക്കമുള്ളവരോടാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. പ്രശ്‌നങ്ങള്‍ പരസ്പരം സംസാരിച്ച് തീര്‍ക്കണമെന്നാണ് മമ്മൂട്ടിയുടെ നിലപാട്. ചര്‍ച്ചയ്ക്ക് നേതൃത്വം വഹിക്കാന്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിനോട് മമ്മൂട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, മോഹന്‍ലാലിന്റെ നിലപാട് മറ്റൊന്നാണ്. അമ്മയില്‍ നിന്ന് രാജിവച്ചവര്‍ തിരിച്ചുവരുമോയെന്ന് അവരാണ് തീരുമാനിക്കേണ്ടതെന്ന് സംഘടന പ്രസിഡന്റ് മോഹന്‍ലാല്‍ പറയുന്നു. അമ്മയില്‍ നിന്ന് രാജിവച്ച നടിമാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും സംഘടനയിലേക്ക് തിരിച്ചെത്താമെന്നും എന്നാല്‍ സംഘടന അവരെ പോയി വിളിക്കില്ലെന്നുമാണ് നേതൃത്വത്തിന്റെ നിലപാട്.

Mohanlal and Mammootty

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവര്‍ രാജിവെച്ചിരുന്നത്. ആക്രമിക്കപ്പെട്ട നടിയെ പറ്റിയുള്ള അമ്മ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പാര്‍വതി തിരുവോത്തും പിന്നീട് രാജിവെച്ചിരുന്നു. അമ്മയിലേക്ക് ഇനിയൊരു മടങ്ങി വരവില്ലെന്നാണ് നടിമാരുടെ നിലപാട്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago