താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ച നടിമാരെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ നേതൃത്വത്തോട് സമ്മര്‍ദം ചെലുത്തി മമ്മൂട്ടി. കൊച്ചിയില്‍ നടന്ന അമ്മ സംഘടനയുടെ യോഗത്തില്‍ മോഹന്‍ലാല്‍ അടക്കമുള്ളവരോടാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. പ്രശ്‌നങ്ങള്‍ പരസ്പരം സംസാരിച്ച് തീര്‍ക്കണമെന്നാണ് മമ്മൂട്ടിയുടെ നിലപാട്. ചര്‍ച്ചയ്ക്ക് നേതൃത്വം വഹിക്കാന്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിനോട് മമ്മൂട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, മോഹന്‍ലാലിന്റെ നിലപാട് മറ്റൊന്നാണ്. അമ്മയില്‍ നിന്ന് രാജിവച്ചവര്‍ തിരിച്ചുവരുമോയെന്ന് അവരാണ് തീരുമാനിക്കേണ്ടതെന്ന് സംഘടന പ്രസിഡന്റ് മോഹന്‍ലാല്‍ പറയുന്നു. അമ്മയില്‍ നിന്ന് രാജിവച്ച നടിമാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും സംഘടനയിലേക്ക് തിരിച്ചെത്താമെന്നും എന്നാല്‍ സംഘടന അവരെ പോയി വിളിക്കില്ലെന്നുമാണ് നേതൃത്വത്തിന്റെ നിലപാട്.
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവര്‍ രാജിവെച്ചിരുന്നത്. ആക്രമിക്കപ്പെട്ട നടിയെ പറ്റിയുള്ള അമ്മ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പാര്‍വതി തിരുവോത്തും പിന്നീട് രാജിവെച്ചിരുന്നു. അമ്മയിലേക്ക് ഇനിയൊരു മടങ്ങി വരവില്ലെന്നാണ് നടിമാരുടെ നിലപാട്.
ആരാധകര്‍ക്കായി ഗ്ലാമറസ് പോസില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ.…
തന്റെ ഫോണ്‍ നമ്പര്‍ സിനിമയില്‍ ഉപയോഗിച്ചു എന്ന്…
പുഷ്പ 2 ന്റെ റിലീസിനായി മലയാളികള്‍ അടക്കമുള്ള…
ഡിവോഴ്‌സ് കേസില്‍ വാദം കേള്‍ക്കവേ തങ്ങള്‍ക്ക് ഇനി…
മുന്‍കൂര്‍ അനുമതിയില്ലാതെ ഉള്‍ക്കടലില്‍ സിനിമ ചിത്രീകരണത്തിന് ശ്രമിച്ച…
ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന…