
Gossips
രഘുവരന്‍ ലഹരിക്ക് അടിമയാണെന്ന് അറിഞ്ഞിട്ടും വിവാഹത്തിനു രോഹിണി സമ്മതിച്ചു, വിവാഹശേഷം എല്ലാം ശരിയാകുമെന്ന് കരുതി; നടിയുടെ ദുരന്തജീവിതം ഇങ്ങനെ
മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷരുടെ ഹൃദയത്തില്‍ ഇടംപിടിച്ച അഭിനേതാക്കളാണ് രഘുവരനും രോഹിണിയും. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും ഇരുവരും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സിനിമയില്‍ നിന്ന് തുടങ്ങിയ സൗഹൃദം ഇരുവരേയും ജീവിതത്തില്‍ ഒന്നിപ്പിച്ചു. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. എന്നാല്‍, ആ ബന്ധം എട്ട് വര്‍ഷം മാത്രമാണ് നീണ്ടുനിന്നത്.
സിനിമയില്‍ സജീവമായ കാലത്തും രഘുവരന്‍ ലഹരിക്ക് അടിമയായിരുന്നു. ലഹരിയില്ലാതെ ജീവിക്കാന്‍ പറ്റില്ല എന്ന അവസ്ഥയായിരുന്നു. പ്രണയ സമയത്തും രോഹിണിക്ക് ഇത് അറിയാമായിരുന്നു. രഘുവരന്‍ ലഹരിക്ക് അടിമയാണെന്ന് അറിഞ്ഞിട്ടും രോഹിണി ആ ബന്ധം ഉപേക്ഷിച്ചില്ല. വിവാഹശേഷം എല്ലാം ശരിയാകുമെന്നാണ് രോഹിണി കരുതിയത്.

Rohini and Raghuvaran
1996 ലാണ് രഘുവരന്‍ രോഹിണിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. അമിതമായ ലഹരി ഉപയോഗം രഘുവരന്റെ കുടുംബജീവിതത്തെ ബാധിച്ചു. തുടര്‍ച്ചയായി രഘുവരനെ റിഹാബിലിറ്റേഷന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി. എന്നാല്‍, ലഹരി ഉപയോഗത്തിനു കുറവുണ്ടായില്ല. ഒടുവില്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2004 ല്‍ രോഹിണി രഘുവരനുമായുള്ള ബന്ധം വേര്‍പ്പെടുത്തി. ഏറെ മനസ് വേദനിച്ചാണ് ഈ ബന്ധം ഉപേക്ഷിച്ചതെന്ന് പിന്നീട് രോഹിണി തുറന്നുപറഞ്ഞിട്ടുണ്ട്. രഘുവരനും രോഹിണിക്കും ഒരു മകനുണ്ട്.
വിവാഹമോചന ശേഷം രഘുവരന്റെ ലഹരി ഉപയോഗം കൂടി. രഘുവരന്റെ ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ താന്‍ പരിശ്രമിച്ചതിനെ കുറിച്ച് പണ്ട് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ രോഹിണി മനസ് തുറന്നിട്ടുണ്ട്. ‘കല്യാണം കഴിഞ്ഞ് രഘുവിനെ പിന്തിരിപ്പിക്കാന്‍ ഞാന്‍ കുറേ ശ്രമിച്ചു. പക്ഷേ രഘു ഒട്ടും താഴേക്ക് വരാന്‍ തയ്യാറായിരുന്നില്ല,’ രോഹിണി പറഞ്ഞു.
2008 ലാണ് രഘുവരന്‍ മരണത്തിനു കീഴടങ്ങിയത്. 2004 നവംബര്‍ 29 നാണ് ചെന്നൈയിലെ കുടുംബകോടതിയില്‍ രഘുവരനും രോഹിണിയും വിവാഹമോചന കരാര്‍ ഒപ്പിട്ടത്. വിവാഹമോചനത്തിനു ശേഷവും ഭാര്യയും മകനുമായി നല്ല സൗഹൃദം രഘുവരന്‍ തുടര്‍ന്നു.
