Categories: latest news

ദുല്‍ക്കര്‍ ഹിന്ദിയില്‍ ചുവടുറപ്പിക്കുന്നു, അടുത്തത് മിഷ്‌കിന്‍ ചിത്രം !

ബോളിവുഡില്‍ ചുവടുറപ്പിക്കുകയാണ് മലയാളത്തിന്‍റെ സ്വന്തം ദുല്‍ക്കര്‍ സല്‍മാന്‍. തുടര്‍ച്ചയായി ഹിന്ദി പ്രൊജക്‍ടുകള്‍ ദുല്‍ക്കറെ തേടിയെത്തുന്നു. ‘ചുപ്’ എന്ന പുതിയ സിനിമയുടെ ജോലിയിലേക്ക് കടക്കുന്നതിനിടെ തന്നെ ഡിക്യു തന്‍റെ അടുത്ത ഹിന്ദി ചിത്രവും കമ്മിറ്റ് ചെയ്‌തിരിക്കുന്നു.

തമിഴിലെ വിഖ്യാത സംവിധായകന്‍ മിഷ്‌കിന്‍ ആണ് ദുല്‍ക്കറിന്‍റെ അടുത്ത ഹിന്ദി ചിത്രം സംവിധാനം ചെയ്യുന്നത്. മിഷ്‌കിന്‍റെ ആദ്യ ഹിന്ദി ചിത്രമാണിത്. ഇതൊരു റിവഞ്ച് ത്രില്ലറാണെന്നാണ് സൂചന. ഹിന്ദിയിലെ ഒരു വലിയ പ്രൊഡക്ഷന്‍ ഹൌസാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

Dulquer Salmaan

ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ‘ചുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്’ ഗുരുദത്തിനോടുള്ള ആദര സൂചകമായി ഒരുക്കുന്ന സിനിമയാണ്. ദുല്‍ക്കറിനെ കൂടാതെ സണ്ണി ഡിയോള്‍, പൂജ ഭട്ട് തുടങ്ങിയവരും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ ഗുരുദത്തായാണ് ദുല്‍ക്കര്‍ വേഷമിടുന്നത്.

തമിഴിലും തെലുങ്കിലും മലയാളത്തിലും ദുല്‍ക്കറിന് കൈനിറയെ പ്രൊജക്‍ടുകളാണ്. മലയാളത്തില്‍, റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്‌ത ‘സല്യൂട്ട്’ റിലീസിന് തയ്യാറായി നില്‍ക്കുകയാണ്.

എമില്‍ ജോഷ്വ

Recent Posts

സാരിയില്‍ മനോഹരിയായി ദില്‍ഷ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ദില്‍ഷ പ്രസന്നന്‍.…

3 hours ago

കിടിലന്‍ ചിത്രങ്ങളുമായി പ്രിയാ മണി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ മണി.…

3 hours ago

സാരിയില്‍ അതിസുന്ദരിയായി അനുമോള്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

മൊഞ്ചഞ്ചത്തിപ്പെണ്ണായി അതിഥി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുുവെച്ച് അതിഥി. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

വിത്തൗട്ട് മേക്കപ്പ് ചിത്രങ്ങളുമായി തന്‍വി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

അതിസുന്ദരിയായി മീര വാസുദേവ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര വാസുദേവ്.…

3 hours ago