
Gossips
യുവരാജ് സിങ്ങും ദീപിക പദുക്കോണും പ്രണയത്തിലായിരുന്നു; ആ ബന്ധം തകര്‍ന്നത് യുവരാജ് കാരണം
സിനിമയിലെത്തിയ കാലം മുതല്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരാണ് ദീപിക പദുക്കോണിന്റേത്. പല സെലിബ്രിറ്റികളുടേയും പേരുമായി ബന്ധപ്പെടുത്തി ദീപികയുടെ പേരും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു. അതില്‍ ഏറെ വിവാദമായ ഒന്നാണ് ക്രിക്കറ്റ് താരം യുവരാജ് സിങ്ങുമായുള്ള പ്രണയം. ഇരുവരും കടുത്ത പ്രണയത്തിലായിരുന്നെന്നും ഏറെ നാള്‍ ഡേറ്റിങ്ങില്‍ ആയിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
2007 ലെ ടി 20 ലോകകപ്പ് സമയത്താണ് യുവരാജ് സിങ്ങും ദീപികയും അടുപ്പത്തിലായതെന്ന് പറയുന്നു. ടി 20 ലോകകപ്പ് മത്സരങ്ങളില്‍ യുവരാജിനെ പ്രോത്സാഹിപ്പിക്കാന്‍ ദീപിക നേരിട്ടെത്തിയിരുന്നു. യുവരാജിന്റെ മികച്ച പ്രകടനത്തിനു പിന്നാലെ ദീപിക ഗ്യാലറിയില്‍ വച്ച് നടത്തിയ ആഹ്ലാദപ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യുവരാജിനായി ദീപിക ജന്മദിന പാര്‍ട്ടി നടത്തിയിരുന്നു.

Yuvraj and Deepika
ഒരിക്കല്‍ ദ് ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ യുവരാജ് ദീപികയുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ‘ഞാന്‍ സൗത്ത് ആഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ സമയത്ത് മുംബൈയില്‍ വച്ച് ദീപികയെ കണ്ടുമുട്ടി. ഞങ്ങള്‍ സാധാരണ സുഹൃത്തുക്കളായിരുന്നു. ഞങ്ങള്‍ ഇരുവരും പരസ്പരം ഇഷ്ടത്തിലായി. പരസ്പരം കൂടുതല്‍ അറിയണമെന്ന് തോന്നി. എന്നാല്‍, അധികം കഴിയും മുന്‍പ് ദീപിക ഈ ബന്ധത്തില്‍ നിന്ന് അകന്നു. എനിക്ക് എന്ത് ചെയ്യാന്‍ സാധിക്കും?’ യുവരാജ് പറഞ്ഞു.
യുവരാജിന്റെ പൊസസീവ് മനോഭാവം കാരണമാണ് ദീപിക ഈ ബന്ധം അവസാനിപ്പിച്ചതെന്നും അക്കാലത്ത് വാര്‍ത്തകളുണ്ടായിരുന്നു. യുവരാജുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷമാണ് ദീപിക രണ്‍ബീറുമായി അടുക്കുന്നത്. പല കാര്യങ്ങളിലും യുവരാജ് പൊസസീവ് ആറ്റിറ്റിയൂഡ് കാണിച്ചിരുന്നെന്നും അത് ദീപികയെ മാനസികമായി തളര്‍ത്തിയിരുന്നെന്നുമാണ് വാര്‍ത്തകള്‍.
