Connect with us

Screenima

Mohanlal

Gossips

മരക്കാര്‍ ഡിസംബര്‍ 17 ന് ഒ.ടി.ടി.യില്‍ ! തിയറ്റര്‍ ബിസിനസ് വിചാരിച്ച പോലെ നടന്നില്ല

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഡിസംബര്‍ 17 ന് ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. ക്രിസ്മസിന് മുന്‍പ് ഒ.ടി.ടി.യില്‍ എത്തുമെന്ന് സിനിമയുടെ നിര്‍മാതാക്കളുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആമസോണ്‍ ഹെല്‍പ്പ് എന്ന ഫെയ്‌സ്ബുക്ക് ഹാന്‍ഡിലൂടെയാണ് മരക്കാര്‍ ഒ.ടി.ടി.യില്‍ റിലീസ് ചെയ്യുന്ന കാര്യം അറിയിച്ചത്. ആമസോണ്‍ പ്രൈമിലാണ് മരക്കാര്‍ എത്തുക.

ഡിസംബര്‍ രണ്ടിനാണ് മരക്കാര്‍ തിയറ്ററുകളില്‍ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ആദ്യ അഞ്ച് ദിവസത്തിനു ശേഷം സിനിമയുടെ കളക്ഷന്‍ ശരാശരിയിലേക്ക് ഒതുങ്ങി. കേരളത്തിനു പുറത്തുള്ള തിയറ്ററുകളില്‍ നിന്ന് മരക്കാര്‍ ഇതിനോടകം മാറ്റിയ സാഹചര്യവുമുണ്ട്. വന്‍ ബജറ്റില്‍ എത്തിയ സിനിമയായതിനാല്‍ തിയറ്റര്‍ റിലീസ് കൊണ്ട് മാത്രം ബിസിനസ് നടക്കില്ലെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. അതുകൊണ്ട് റിലീസ് ചെയ്ത് 15-ാം ദിവസം സിനിമ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ എത്തിക്കുന്നത്.

Marakkar OTT

അതേസമയം, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പും ഒ.ടി.ടി.യില്‍ എത്തും. ഡിസംബര്‍ 17 ന് തന്നെയാണ് കുറുപ്പ് ഒ.ടി.ടി.യില്‍ ലൈവ് ആകുക. നെറ്റ്ഫ്‌ളിക്‌സ് പ്ലാറ്റ്‌ഫോമിലായിരിക്കും കുറുപ്പിന്റെ പ്രദര്‍ശനം. തിയറ്ററുകളില്‍ റിലീസ് ചെയ്ത് ഒരു മാസത്തിനു ശേഷമാണ് കുറുപ്പ് ഒ.ടി.ടി.യില്‍ ഇറങ്ങുന്നത്.

Continue Reading
To Top