Categories: latest news

മോഹന്‍ലാലിനേയും മമ്മൂട്ടിയേയും നായകന്‍മാരാക്കി സിനിമ ചെയ്യുമോ? രാജമൗലിയുടെ മറുപടി ഇങ്ങനെ

ബ്രഹ്മാണ്ഡ സിനിമകളിലൂടെ ഇന്ത്യന്‍ സിനിമയെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്ന സംവിധായകനാണ് എസ്.എസ്.രാജമൗലി. ബാഹുബലിയിലൂടെയാണ് രാജമൗലി പ്രേക്ഷകരെ ഞെട്ടലിന്റെ കൊടുമുടിയില്‍ എത്തിച്ചത്. ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ ആര്‍.ആര്‍.ആര്‍. ഉടന്‍ തിയറ്ററുകളിലെത്തും. സിനിമയുടെ ട്രെയ്‌ലര്‍ ഇതിനോടകം വൈറലായിട്ടുണ്ട്.

രാജമൗലി മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വച്ച് സിനിമ ചെയ്യുമോ എന്നതാണ് ഇപ്പോള്‍ പലരുടേയും ചോദ്യം. തങ്ങളുടെ സൂപ്പര്‍താരങ്ങളെ രാജമൗലി ചിത്രത്തില്‍ കാണാന്‍ ആരാധകര്‍ ഏറെ ആഗ്രഹിക്കുന്നുണ്ട്. ഒടുവില്‍ ഈ ചോദ്യത്തിനു രാജമൗലി തന്നെ മറുപടി നല്‍കി.

Rajamouli

കഴിഞ്ഞ ദിവസം ആര്‍.ആര്‍.ആര്‍. എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന ഒരു പത്ര സമ്മേളനത്തില്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങളെ വെച്ച് ചിത്രം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് രാജമൗലി പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ എല്ലാവരും വലിയ നടന്‍മാര്‍ ആണെന്നും അവരോടൊപ്പമെല്ലാം ജോലി ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും രാജമൗലി പറഞ്ഞു.

സൂപ്പര്‍ താരങ്ങളെ വെച്ചൊരുക്കിയ ചിത്രങ്ങള്‍ ആണ് തന്നെ വലിയ സംവിധായകന്‍ ആക്കിയതെന്നും പക്ഷെ, ചിത്രത്തിലേക്ക് താരങ്ങളെ കാസ്റ്റ് ചെയ്യുന്നത് പൂര്‍ണ്ണമായും അതിന്റെ കഥയുടെ അടിസ്ഥാനത്തില്‍ ആണെന്നും അദ്ദേഹം പറയുന്നു. ഒരു താരത്തേയും വെച്ച് സിനിമ ചെയ്യാന്‍ വേണ്ടി കഥ ഉണ്ടാക്കാറില്ല എന്നും, കഥയ്ക്ക് അനുയോജ്യരായ താരങ്ങളെ സമീപിക്കുകയാണ് ചെയ്യാറുള്ളതെന്നും അദ്ദേഹം പറയുന്നു. അങ്ങനെ ഉള്ള കഥാപാത്രങ്ങള്‍ വന്നാല്‍ തീര്‍ച്ചയായും ഭാഷ നോക്കാതെ ഓരോ താരത്തേയും താന്‍ സമീപിക്കുമെന്നും രാജമൗലി പറയുന്നുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

സ്‌റ്റൈലിഷ് ലുക്കുമായി അഭിരാമി

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി.…

4 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി കനിഹ

ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ് താരം…

5 hours ago

ബോള്‍ ലുക്കുമായി സ്വാസിക

ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ് താരം…

5 hours ago

സാരി ചിത്രങ്ങളുമായി സാധിക

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച സാധിക…

5 hours ago

കിടലന്‍ പോസുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച മാളവിക…

5 hours ago

അതിസുന്ദരിയായി അനുപമ പരമേശ്വരന്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച അനുപമ…

5 hours ago