Connect with us

Screenima

Kunchako Boban and Priya

Gossips

ഓട്ടോഗ്രാഫ് വാങ്ങാന്‍ വന്ന പെണ്‍കുട്ടിയെ കുഞ്ചാക്കോ ബോബന്‍ വളച്ചു; പിന്നെ ചാക്കോച്ചന്റെ സ്വന്തം ‘പ്രിയ’

സിനിമാ താരങ്ങളുടെ പ്രണയകഥ കേള്‍ക്കാന്‍ പ്രേക്ഷകര്‍ക്ക് എപ്പോഴും വലിയ കൗതുകമാണ്. തങ്ങളുടെ പ്രിയ താരങ്ങളുമായി ബന്ധപ്പെട്ട ഗോസിപ്പുകള്‍ ഒരെണ്ണം പോലും വിടാതെ വായിക്കുകയും കാണുകയും ചെയ്യുന്ന ആരാധകരെ കണ്ടിട്ടില്ലേ? ഒരു കാലത്ത് മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോയായിരുന്ന കുഞ്ചാക്കോ ബോബന്‍ ഒരിക്കല്‍ തന്റെ പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. കുഞ്ചാക്കോ ബോബന്‍ തന്നെ അഭിനയിച്ച പല റൊമാന്റിക് സിനിമകളിലേയും പോലെ രസകരമാണ് അദ്ദേഹത്തിന്റെ പ്രണയവും വിവാഹവും.

പ്രിയ കുഞ്ചാക്കോയാണ് ചാക്കോച്ചന്റെ ജീവിതസഖി. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. അക്കാലത്ത് നൂറു കണക്കിനു പെണ്‍കുട്ടികള്‍ ചാക്കോച്ചന്റെ പിന്നാലെ നടന്നിരുന്നു. എന്നാല്‍, ചാക്കോച്ചന്‍ സാക്ഷാല്‍ പ്രിയയുടെ പിന്നാലെയാണ് നടന്നത് ! ഒരു ഓട്ടോഗ്രാഫില്‍ നിന്ന് തുടങ്ങിയ സൗഹൃദമാണ് ഇരുവരേയും ജീവിതത്തില്‍ അടുപ്പിച്ചത്.

സിനിമ കരിയറിന്റെ തുടക്കത്തില്‍ തന്നെ പ്രിയ ചാക്കോച്ചന്റെ ജീവിതസഖിയായി എത്തി. താന്‍ പ്രിയയെ പരിചയപ്പെട്ടതിനെ കുറിച്ചും തങ്ങളുടെ വിവാഹം നടന്നതിനെ കുറിച്ചും കുഞ്ചാക്കോ ബോബന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് നക്ഷത്രത്താരാട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്താണ് താന്‍ പ്രിയയെ ആദ്യമായി കണ്ടതെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. നക്ഷത്രത്താരാട്ടിന്റെ ഷൂട്ടിങ്ങിനായി പങ്കജ് ഹോട്ടലിലാണ് താരം താമസിച്ചിരുന്നത്. ഒരു ദിവസം ഹോട്ടലിലേക്ക് തന്റെ ഓട്ടോഗ്രാഫ് വാങ്ങാന്‍ കുറച്ച് പെണ്‍കുട്ടികള്‍ എത്തിയെന്നും അതില്‍ ഒരാളായിരുന്നു പ്രിയയെന്നും ചാക്കോച്ചന്‍ ഓര്‍ക്കുന്നു.

Kunchako Boban and Priya

Kunchako Boban and Priya

‘ഒരു ദിവസം എന്റെ ഓട്ടോഗ്രാഫ് വാങ്ങാന്‍ മാര്‍ ഇവാനിയോസ് കോളേജിലെ കുറെ പെണ്‍കുട്ടികള്‍ റിസപ്ഷനില്‍ വന്നു. ഞാനോരോ കുട്ടികളോടും പേര് ചോദിച്ച് പുഞ്ചിരി സമ്മാനിച്ച് ഓട്ടോഗ്രാഫ് നല്‍കി. അതില്‍ വിടര്‍ന്ന കണ്ണുകളുള്ള ഒരു കുട്ടി എന്റെ കണ്ണില്‍ ഉടക്കി. ഇപ്പോഴും ഓര്‍മയുണ്ട് കറുത്ത ഡ്രസ് അണിഞ്ഞ ആ കുട്ടി പാമ്പ് പോലുള്ള പൊട്ട് കുത്തിയിരുന്നു. ബ്ലാക് മെറ്റല്‍ കൊണ്ടുള്ള കമ്മലും മാലയും വളയും വിടര്‍ന്ന കണ്ണുകളുള്ള ആ പെണ്‍കുട്ടി ഇടയ്ക്കിടെ എന്നെ നോക്കിക്കൊണ്ടിരുന്നു. വിത്ത് ലവ് എന്നെഴുതി ഞാന്‍ ഓട്ടോഗ്രാഫ് നല്‍കി. അവര്‍ ഹോട്ടലില്‍ നിന്നിറങ്ങിയപ്പോള്‍ സ്റ്റെയര്‍കേസ് ചാടിക്കയറി റൂമിലെത്തി ഞാന്‍ വാതിലിലൂടെ അവര്‍ ഹോട്ടലിന്റെ ഗേറ്റ് കടന്ന് പോകുന്നത് നോക്കിനിന്നു. അന്നുമുതല്‍ ആ കുട്ടിയോട് എന്തോ ഒരു ആകര്‍ഷണം എന്നില്‍ ഉണ്ടായിരുന്നു, ‘ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

കുറെ നാളുകള്‍ക്ക് ശേഷം തന്റെ മൊബൈലിലേക്ക് പ്രിയ വിളിച്ചെന്ന് കുഞ്ചാക്കോ ബോബന്‍ ഓര്‍ക്കുന്നു. ഫോണ്‍ വിളി പതിവായി. ഇന്‍കമിങ്, ഔട്ട്ഗോയിങ് കോളുകള്‍ക്ക് ചാര്‍ജ് ചെയ്യുന്ന കാലമായിരുന്നു അത്. പ്രിയയെ വിളിക്കാന്‍ താന്‍ അക്കാലത്ത് കുറേ കഷ്ടപ്പെട്ടിട്ടുണ്ടെന്നും ചാക്കോച്ചന്‍ ഓര്‍ക്കുന്നു. ‘ഇടിയും മിന്നലുമുള്ള ആ രാത്രികളില്‍ പരിസരബോധം മറന്ന് ഞാന്‍ ഫോണ്‍ ചെയ്തിട്ടുണ്ട്. അങ്ങനെ സാഹസികമായ ഒരു പ്രണയകാലം എനിക്കുണ്ടായിരുന്നു. പ്രണയം മൂത്തപ്പോള്‍ ഞാനും അപ്പനും കൂടി അവളുടെ വീട്ടില്‍ പോയി സംസാരിച്ചു. എതിര്‍പ്പുകളൊന്നും ഉണ്ടായില്ല. പഠനം കഴിഞ്ഞ് വിവാഹം എന്നതായിരുന്നു ധാരണ. ഫോണ്‍കോളുകള്‍ പോലെ കെട്ടുകണക്കിന് തിരക്കഥ പോലെ കത്തുകളും ഞങ്ങള്‍ കൈമാറിയിട്ടുണ്ട്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top