latest news
ലിപ്‌ലോക്ക് സീനില്‍ അഭിനയിക്കാന്‍ മടി ആയതുകൊണ്ടാണോ കുഞ്ചാക്കോ ബോബന്‍ ‘തീവണ്ടി’യിലേക്കുള്ള ക്ഷണം നിരസിച്ചത്?
ടൊവിനോ തോമസിന്റെ സിനിമ കരിയറില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമയാണ് തീവണ്ടി. നവാഗതനായ ഫെല്ലിനിയാണ് തീവണ്ടി സംവിധാനം ചെയ്തത്. 2018 ല്‍ പുറത്തിറങ്ങിയ ഈ സിനിമ തിയറ്ററുകളില്‍ വിജയം നേടി. മിനിസ്‌ക്രീനിലും സിനിമയ്ക്ക് ഏറെ ആരാധകരുണ്ട്. ടൊവിനോ തോമസിന്റെ നായികയായി അഭിനയിച്ചത് സംയുക്ത മേനോന്‍ ആയിരുന്നു.
തീവണ്ടിയില്‍ ടൊവിനോയും സംയുക്തയും തമ്മിലുള്ള ലിപ്‌ലോക്ക് ചുംബന രംഗങ്ങള്‍ ഏറെ ഹൃദ്യവും സുന്ദരവുമായിരുന്നു. യഥാര്‍ഥത്തില്‍ തീവണ്ടിയിലേക്ക് അഭിനയിക്കാന്‍ ആദ്യം ക്ഷണം ലഭിച്ചത് കുഞ്ചാക്കോ ബോബനാണ് ! സിനിമയുടെ കഥ കേട്ട ചാക്കോച്ചന്‍ ‘നോ’ പറയുകയായിരുന്നു. ലിപ്‌ലോക്ക് രംഗങ്ങളില്‍ അഭിനയിക്കാന്‍ മടി ഉള്ളതുകൊണ്ടാണോ കുഞ്ചാക്കോ ബോബന്‍ ഈ കഥാപാത്രം വേണ്ടെന്നു വച്ചത്? അല്ല, മറിച്ച് തീവണ്ടിയില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് പറയാന്‍ മറ്റൊരു കാരണമുണ്ട്.
സിഗരറ്റ് വലിക്കുന്ന കഥാപാത്രമായി അഭിനയിക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് കുഞ്ചാക്കോ ബോബന്‍ ‘നോ’ പറഞ്ഞത്. ആ കഥാപാത്രം ചെയ്തു ഫലിപ്പിക്കാന്‍ തനിക്കു കഴിയില്ല എന്ന് തോന്നി എന്നും, ജീവിതത്തില്‍ സിഗരറ്റ് വലിക്കാത്ത താന്‍, ചെയിന്‍ സ്‌മോക്കര്‍ ആയി അഭിനയിച്ചാല്‍ ആരോഗ്യ പ്രശ്‌നം വരെ ഉണ്ടാവുമെന്നും ഷൂട്ടിംഗ് പോലും വിചാരിച്ച സമയത്തു തീരില്ല എന്നും താന്‍ അവരോട് പറഞ്ഞപ്പോഴാണ് അവര്‍ വേറെ ആളിലേക്കു പോയത് എന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.
അതേസമയം, തീവണ്ടിക്ക് ശേഷം ഫെല്ലിനി ഒരുക്കുന്ന സിനിമയില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍. അരവിന്ദ് സ്വാമിയും ചാക്കോച്ചനൊപ്പം മറ്റൊരു പ്രധാന വേഷം ചെയ്യുന്നു. ‘ഒറ്റ്’ എന്നാണ് സിനിമയുടെ പേര്. വളരെ ത്രില്ലിങ് ആയ കഥയാണ് ഈ സിനിമയിലേതെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു.