
Gossips
നാത്തൂനും നാത്തൂനും ! വിവാഹമോചനശേഷവും ആര്യയുടെ ബെസ്റ്റ് ഫ്രണ്ടാണ് അര്‍ച്ചന
ടെലിവിഷന്‍, സീരിയല്‍ താരങ്ങളായ ആര്യ ബാബുവും അര്‍ച്ചന സുശീലനും തമ്മിലുള്ള ബന്ധം എന്താണ്? ഇരുവരും നാത്തൂനും നാത്തൂനും ആയിരുന്നു. അധികം ആര്‍ക്കും അറിയാത്ത രഹസ്യമാണ് ഇത്. അര്‍ച്ചനയുടെ സഹോദരന്‍ രോഹിത്ത് സുശീലന്‍ ആര്യയുടെ മുന്‍ ജീവിതപങ്കാളിയാണ്.
നേരത്തെ തന്നെ ആര്യയും അര്‍ച്ചനയും അടുത്ത സുഹൃത്തുക്കളായിരുന്നു. അങ്ങനെയിരിക്കെയാണ് അര്‍ച്ചനയുടെ സഹോദരന്‍ രോഹിത്ത് ആര്യയെ വിവാഹം കഴിക്കുന്നത്. ഇതോടെ ഇരുവരുടേയും സൗഹൃദം ബലപ്പെട്ടു. കുടുംബ പരിപാടികളില്‍ ഇരുവരേയും ഒന്നിച്ച് കാണാമായിരുന്നു.

Archana Suseelan and Arya Babu
എന്നാല്‍, ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ആര്യയും രോഹിത്തും നിയമപരമായി ബന്ധം വേര്‍പ്പെടുത്തി. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നായിരുന്നു വിവാഹമോചനം. ആര്യയും രോഹിത്തും വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷവും അടുത്ത സുഹൃത്തുക്കളായി തുടര്‍ന്നു. മാത്രമല്ല, ആര്യയും അര്‍ച്ചനയും തങ്ങളുടെ സൗഹൃദം തുടര്‍ന്നു.
ഇപ്പോള്‍ രോഹിത്ത് രണ്ടാമതും വിവാഹിതനായിരിക്കുകയാണ്. രോഹിത്തിന്റെ സഹോദരി അര്‍ച്ചനയുടേയും രണ്ടാം വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. മുന്‍ ഭര്‍ത്താവ് രോഹിത്ത് എല്ലാവിധ ആശംസകളും നേര്‍ന്ന് ആര്യ രംഗത്തെത്തിയിരുന്നു.
