Connect with us

Screenima

Mammootty and Dileep

latest news

ദിലീപ് നായകസ്ഥാനത്തേക്ക് എത്താന്‍ മമ്മൂട്ടി നിമിത്തമായി; ആ സംഭവം ഇങ്ങനെ

സിനിമയില്‍ വളരെ അടുത്ത സുഹൃത്തുക്കളാണ് മമ്മൂട്ടിയും ദിലീപും. മമ്മൂട്ടി തനിക്ക് സ്വന്തം ചേട്ടനെ പോലെയാണെന്ന് ദിലീപ് പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ദിലീപ് നായകസ്ഥാനത്തേക്ക് എത്തുന്നത് തന്നെ മമ്മൂട്ടിയുടെ ഇടപെടല്‍ വഴിയാണ്. ജയറാമിനേയും മുകേഷിനേയും വച്ച് ചെയ്യാനിരുന്ന സിനിമയിലേക്ക് മമ്മൂട്ടിയാണ് ദിലീപിന്റെ പേര് നിര്‍ദേശിച്ചത്.

1994 ല്‍ പുറത്തിറങ്ങിയ മാനത്തെ കൊട്ടാരം എന്ന സിനിമയിലാണ് ദിലീപ് ആദ്യമായി നായക തുല്യമായ ഒരു കഥാപാത്രം ചെയ്യുന്നത്. ദിലീപിനൊപ്പം ഖുശ്ബു, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, നാദിര്‍ഷാ തുടങ്ങി നിരവധി പ്രമുഖര്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. കലാഭവന്‍ അന്‍സാറിന്റെയും റോബിന്‍ തിരുമലയുടെയും തിരക്കഥയില്‍ സുനില്‍ സംവിധാനം ചെയ്ത സിനിമയാണ് മാനത്തെ കൊട്ടാരം.

Dileep

Dileep

കലാഭവന്‍ അന്‍സാറും മമ്മൂട്ടിയും അടുത്ത സുഹൃത്തുക്കളായിരുന്നു. മമ്മൂട്ടിക്കൊപ്പം ഒരു ദിവസം കാറില്‍ യാത്ര ചെയ്യുമ്പോള്‍ മാനത്തെ കൊട്ടാരത്തിന്റെ കഥ അന്‍സാര്‍ പറഞ്ഞു കേള്‍പ്പിച്ചു. ഹ്യൂമര്‍ ഉള്ള സിനിമയാണെന്ന് മമ്മൂട്ടിക്ക് മനസിലായി. ഈ സിനിമയില്‍ ആരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്ന് മമ്മൂട്ടി അന്‍സാറിനോട് ചോദിച്ചു. ജയറാമിനേയും മുകേഷിനേയും ആണ് ഉദ്ദേശിക്കുന്നതെന്ന് അന്‍സാര്‍ മമ്മൂട്ടിയോട് പറഞ്ഞു.

ആ സമയത്താണ് ദിലീപിനായി മമ്മൂട്ടി അന്‍സാറിനോട് അവസരം ചോദിക്കുന്നത്. ‘സൈന്യം എന്ന പുതിയ ജോഷി ചിത്രത്തില്‍ എന്റെ കൂടെ ദിലീപ് എന്നൊരു ചെറുപ്പക്കാരന്‍ അഭിനയിക്കുന്നുണ്ട്. നല്ല ഹ്യൂമര്‍സെന്‍സാണ്. അവനെ നായകനാക്കിയാല്‍ ഈ കോമഡി നന്നായി വര്‍ക്കൗട്ടാകും,’ മമ്മൂട്ടി പറഞ്ഞു. അങ്ങനെയാണ് മാനത്തെ കൊട്ടാരത്തിലൂടെ ദിലീപ് നായകനായി അരങ്ങേറുന്നത്. റോബിന്‍ തിരുമലയാണ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

 

Continue Reading
To Top