Categories: Gossips

നന്ദനത്തില്‍ അഭിനയിക്കാന്‍ സംവൃതയെ ക്ഷണിച്ച് രഞ്ജിത്ത്; പറ്റില്ലെന്ന് താരം

ദിലീപ് ചിത്രം രസികനിലൂടെയാണ് സംവൃത സുനില്‍ മലയാള സിനിമയില്‍ അരങ്ങേറുന്നത്. പിന്നീടങ്ങോട്ട് മലയാളി തനിമയുള്ള പല കഥാപാത്രങ്ങളും സംവൃതയെ തേടിയെത്തി. എന്നാല്‍, രസികനേക്കാള്‍ മുന്‍പ് സംവൃതയ്ക്ക് മികച്ചൊരു ഓഫര്‍ ലഭിച്ചിരുന്നു. തിയറ്ററുകളിലും അതിനുശേഷം മിനിസ്‌ക്രീനിലും സൂപ്പര്‍ഹിറ്റായ ഒരു സിനിമയില്‍ നായികയാകാനാണ് സംവൃതയ്ക്ക് ക്ഷണം ലഭിച്ചത്. അതേകുറിച്ച് താരം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

രഞ്ജിത്ത് സംവിധാനം ചെയ്ത് നവ്യ നായരും പൃഥ്വിരാജ് സുകുമാരനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച നന്ദനത്തിലേക്കാണ് സംവൃതയ്ക്ക് ആദ്യം ക്ഷണം ലഭിച്ചത്. നവ്യ നായര്‍ അവതരിപ്പിച്ച രാധാമണി എന്ന കേന്ദ്ര കഥാപാത്രം ചെയ്യാന്‍ സംവൃതയ്ക്ക് സാധിക്കുമോ എന്ന് സംവിധായകന്‍ രഞ്ജിത്ത് ചോദിച്ചിരുന്നു.

‘സംവിധായകന്‍ രഞ്ജിത്ത് ചേട്ടന്‍ ഞങ്ങളുടെ കുടുംബസുഹൃത്ത് ആണ്. അങ്ങനെ എനിക്ക് നന്ദനം സിനിമയുടെ ക്ഷണം രഞ്ജിത്തേട്ടത്തില്‍ നിന്നും ഉണ്ടായിരുന്നു. എന്നാല്‍ ആ സമയത്ത് ഞാന്‍ പത്താം ക്ളാസില്‍ ആയിരുന്നു. അത് കൊണ്ട് തന്നെ വീട്ടുകാര്‍ ആ സമയത്ത് സിനിമയില്‍ അഭിനയിക്കാന്‍ പോകാന്‍ സമ്മതിച്ചില്ല. അങ്ങനെയാണ് നന്ദനത്തില്‍ എനിക്ക് അഭിനയിക്കാന്‍ കഴിയാതെ പോയത്,’ സംവൃത പറഞ്ഞു.

Navya Nair in Nandanam

അതിനുശേഷം രഞ്ജിത്ത് തന്നെ മറ്റൊരു സിനിമയിലേക്കും സംവൃതയെ വിളിച്ചിരുന്നു. എന്നാല്‍, ചില കാരണങ്ങളാല്‍ തനിക്ക് ആ ചിത്രത്തിലും അഭിനയിക്കാന്‍ സാധിച്ചില്ലെന്ന് സംവൃത പറയുന്നു. പിന്നീട് ലാല്‍ജോസ് ചിത്രം രസികനില്‍ ദിലീപിന്റെ നായികയായാണ് സംവൃത സുനില്‍ അരങ്ങേറിയത്.

രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് നന്ദനം. 2002 ല്‍ പുറത്തിറങ്ങിയ നന്ദനം തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായിരുന്നു. പൃഥ്വിരാജ്, നവ്യ നായര്‍, രേവതി, കവിയൂര്‍ പൊന്നമ്മ, ജഗതി, ഇന്നസെന്റ്, സിദ്ധിഖ് തുടങ്ങി പ്രമുഖ താരങ്ങളെല്ലാം നന്ദനത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു.

 

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

8 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago