Categories: latest news

നെടുമുടി വേണുവിന്റെ കുസൃതി; വിനീതിന്റെ കരണത്തടിച്ച് സുകുമാരി

മലയാളികള്‍ക്ക് പ്രിയപ്പെട്ട അഭിനേതാവാണ് നെടുമുടി വേണു. അദ്ദേഹത്തിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ ന്യൂജനറേഷന്‍ അഭിനേതാക്കള്‍ക്ക് വരെ നെടുമുടി വേണു അടുത്ത സുഹൃത്തായിരുന്നു. മാത്രമല്ല, സിനിമാ സെറ്റില്‍ പ്രസരിപ്പോടെ ഓടിനടക്കുകയും കുസൃതികള്‍ ഒപ്പിക്കുകയും ചെയ്തിരുന്ന നടന്‍ കൂടിയാണ് നെടുമുടി. ഒരിക്കല്‍ നെടുമുടി വേണു കാരണം നടന്‍ വിനീതിന് മുഖത്ത് അടി കിട്ടിയിട്ടുണ്ട്. വിനീതിന് അന്ന് കരണത്തടി കിട്ടിയത് സാക്ഷാല്‍ സുകുമാരിയുടെ കൈയില്‍ നിന്നും. രസകരമായ ആ സംഭവത്തെ കുറിച്ച് നെടുമുടി വേണു തന്നെ ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

ഒരു വിദേശ ഷോയിലെ അനുഭവമാണ് നെടുമുടി വിവരിക്കുന്നത്. എം.ജി.ശ്രീകുമാറും ആ ഷോയില്‍ നെടുമുടി വണുവിന് ഒപ്പമുണ്ട്. ആ ഷോയ്ക്കിടെ വിനീത് സിഗരറ്റ് വലിക്കുന്നത് കണ്ടാണ് സുകുമാരി അടിച്ചതെന്ന് നെടുമുടി പറയുന്നു.

Nedumudi Venu

‘ഒരു സീനില്‍ നമ്മുടെ വിനീത് സിഗരറ്റ് വലിച്ച് അഭിയിക്കുന്നൊരു സീന്‍ ഉണ്ട്. ലാല്‍ വന്നിട്ട് അത് വാങ്ങി വലിക്കും. തിരിച്ച് ചോദിച്ചാല്‍ കൊടുക്കത്തില്ല. അങ്ങനെ ഒക്കെയാണ് സീന്‍. ചേട്ടാ എനിക്ക് സിഗരറ്റ് വലിക്കാന്‍ ശീലമില്ലെന്ന് വിനീത് എന്നോട് പറഞ്ഞു. ഞാന്‍ പറഞ്ഞു അപ്പുറത്തെ മുറിയില്‍ പോയിരുന്നു വലിച്ചു നോക്കാന്‍. അവന്‍ അത് കത്തിച്ചിട്ടില്ല. ഞാന്‍ സുകുമാരി ചേച്ചിയെ വിളിച്ചു. അവര്‍ എല്ലാവരും ഭക്ഷണം കഴിച്ചോ, സുഖമാണോ എന്നൊക്കെയുള്ള കാര്യത്തില്‍ ഇടപെടാറുണ്ട്. ഞാന്‍ സുകുമാരിച്ചേച്ചിയുടെ അടുത്ത് ചെന്നിട്ട് വിനീതിനെ നോക്ക്, കുരുന്നു പ്രായമാണ് ചേച്ചി പോയി ഒന്നു നോക്ക് എന്താണ് അവന്‍ ചെയ്യുന്നതെന്ന് ഞാന്‍ പറഞ്ഞു. ചേച്ചി നോക്കിയപ്പോള്‍ അവന്‍ സിഗരറ്റ് വലിച്ചു കൊണ്ടിരിക്കുന്നു. ഡാ, എന്തുവാടാ ഈ കാണിക്കുന്നേന്ന് ചോദിച്ചു. റിഹേഴ്‌സല്‍ ആണെന്ന് അവന്‍ പറഞ്ഞെങ്കിലും ഇങ്ങനെയാണോ റിഹേഴ്‌സല്‍ എന്ന് ചോദിച്ച് സുകുമാരി ചേച്ചി കരണ കുറ്റി നോക്കി രണ്ട് അടി കൊടുത്ത് പറഞ്ഞ് വിട്ടു. ഇങ്ങനെയുള്ള ഒരുപാട് രസകരമായ നിമിഷങ്ങള്‍ ഷോ യില്‍ നടന്നിട്ടുണ്ട്,’ നെടുമുടി വേണു പറഞ്ഞു. വിദേശ ഷോയിലെ രസകരമായ സംഭവമെന്ന നിലയിലാണ് നെടുമുടി ഇതിനെ വിവരിച്ചത്.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago