Gossips
ഇനി മരക്കാറിന്റെ പടയോട്ടം ഓ.ടി.ടി. പ്ലാറ്റ്‌ഫോമില്‍; മിനിസ്‌ക്രീനിലും ഉടന്‍
മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഉടന്‍ ഓ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ എത്തും. ആമസോണ്‍ പ്രൈമുമായി മരക്കാറിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ധാരണയിലെത്തിയെന്നാണ് സൂചന. മരക്കാര്‍ തിയറ്ററുകളില്‍ റിലീസ് ചെയ്തതിനു തൊട്ടുമുന്‍പ് ഓ.ടി.ടി. പ്ലാറ്റ്‌ഫോമുമായി കരാറിലെത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തിയറ്ററില്‍ റിലീസ് ചെയ്ത് 20 ദിവസം കഴിഞ്ഞതിനു ശേഷം ഓ.ടി.ടി. പ്ലാറ്റ്‌ഫോമിലും പ്രദര്‍ശിപ്പിക്കാമെന്നാണ് ധാരണ.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ക്രിസ്മസിന് മുന്‍പ് മരക്കാര്‍ ഓ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ എത്തും. ഇരുപത് കോടിക്കും മുപ്പത് കോടിക്കുമിടയിലാണ് ആമസോണ്‍ മരക്കാറിന് ഓഫര്‍ ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വന്‍ മുതല്‍മുടക്കില്‍ പുറത്തിറങ്ങിയ ചിത്രം ഓ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ കൂടി എത്തുന്നത് സാമ്പത്തികമായി ഗുണം ചെയ്യുമെന്നാണ് നിര്‍മാതാവിന്റെ വിലയിരുത്തല്‍.
ഓ.ടി.ടി. റിലീസിന് പിന്നാലെ മരക്കാര്‍ മിനിസ്‌ക്രീനിലും എത്തിയേക്കും. മലയാളത്തിലെ ഭീമന്‍ ചാനല്‍ വലിയ സാറ്റലൈറ്റ് അവകാശത്തോടെ മരക്കാര്‍ സ്വന്തമാക്കുമെന്നാണ് വിവരം. വിഷുവിന് മിനിസ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാമെന്ന ധാരണയിലായിരിക്കും സാറ്റലൈറ്റ് അവകാശം വില്‍ക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.