
Gossips
മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആമസോണ്‍ പ്രൈമിലേക്ക്; നിര്‍ണായക നീക്കവുമായി ആന്റണി പെരുമ്പാവൂര്‍
Published on
മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്റര്‍ റിലീസിന് പിന്നാലെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലേക്കും. ആമസോണ്‍ പ്രൈമുമായി മരക്കാറിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം. ക്രിസ്മസിന് മുന്‍പ് തന്നെ സിനിമ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ എത്തിക്കാന്‍ സാധ്യതയുണ്ട്.

Mohanlal
മരക്കാര്‍ കാണാന്‍ മോഹന്‍ലാല്‍ എത്തിയത് കുടുംബസമേതം
കൊച്ചി സരിതാ തിയറ്ററിലാണ് മോഹന്‍ലാലും കുടുംബവും എത്തിയത്. ആരാധകരുടെ തിക്കും തിരക്കും കാരണം അരമണിക്കൂര്‍ മോഹന്‍ലാല്‍ കാറില്‍ തന്നെ ഇരിന്നു. പിന്നീട് പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ടാണ് മോഹന്‍ലാലിനെ തിയറ്ററിനുള്ളിലേക്ക് കൊണ്ടുപോയത്. മരക്കാര്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു. കറുത്ത ഷര്‍ട്ട് ധരിച്ചാണ് മോഹന്‍ലാല്‍ തിയറ്ററിലെത്തിയത്.
