Connect with us

Screenima

Priyadarshan

latest news

ആകെ കണ്‍ഫ്യൂഷനായി, ഇനി ചരിത്രം പഠിക്കണ്ട എന്നു തീരുമാനിച്ചു; ഇത് തന്റെ കുഞ്ഞാലിയെന്ന് പ്രിയദര്‍ശന്‍

കുഞ്ഞാലി മരക്കാറെ കുറിച്ചുള്ള ചരിത്രം വായിച്ചപ്പോള്‍ കുറേ അവ്യക്തതകള്‍ ഉണ്ടായെന്നും ഒടുവില്‍ സ്വന്തം ഭാവനയിലാണ് സിനിമ ചെയ്തതെന്നും മരക്കാര്‍ അറബിക്കടലിന്റെ സിംഹം സംവിധായകന്‍ പ്രിയദര്‍ശന്‍. ‘ചരിത്രം കൂടുതല്‍ വായിച്ചപ്പോള്‍ പല കണ്‍ഫ്യൂഷന്‍സും ഉണ്ടായി. അങ്ങനെ ചരിത്രം പഠിക്കണ്ട എന്നു തീരുമാനിച്ചു. സ്വന്തം ഭാവനയിലാണ് പിന്നീട് കാര്യങ്ങള്‍ ചെയ്തത്. വേണമെങ്കില്‍ ഇത് പ്രിയദര്‍ശന്റെ കുഞ്ഞാലി എന്ന് പറയാം,’ പ്രിയദര്‍ശന്‍ പറഞ്ഞു. ചരിത്രവും ഫിക്ഷനും കൂടിച്ചേര്‍ന്നതാണ് തന്റെ കുഞ്ഞാലിയെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒരു ആക്ഷന്‍ സിനിമ മാത്രമല്ലെന്ന് നടന്‍ മോഹന്‍ലാല്‍. മരക്കാറില്‍ ഇമോഷണല്‍ രംഗങ്ങള്‍ ഉണ്ടെന്നും മോഹന്‍ലാല്‍ വെളിപ്പെടുത്തി. പ്രണയം, ചതി, പ്രതികാരം തുടങ്ങി വൈകാരികമായ കുറേ കാര്യങ്ങള്‍ സിനിമയില്‍ ഉണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

Mohanlal

Mohanlal

മലബാര്‍ ഭാഷ തന്നെയാണ് കഥാപാത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് പ്രിയദര്‍ശനും വെളിപ്പെടുത്തി. കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ മലബാര്‍ ഭാഷയെ കുറച്ചുകൂടെ സോഫ്റ്റ് ആക്കിയാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.

ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ നാളെയാണ് തിയറ്ററുകളിലെത്തുക. സിനിമയെ വരവേല്‍ക്കാല്‍ ആരാധകര്‍ ഒരുങ്ങിക്കഴിഞ്ഞു. പുലര്‍ച്ചെ 12 മുതല്‍ തിയറ്ററുകളില്‍ സിനിമയുടെ പ്രദര്‍ശനമുണ്ട്. മോഹന്‍ലാലിനൊപ്പം പ്രണവ് മോഹന്‍ലാല്‍, പ്രഭു, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, ഫാസില്‍, മുകേഷ്, സിദ്ധിഖ് തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്.

Continue Reading
To Top